1 GBP = 103.12

കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതാണ്, യാത്ര നടത്തേണ്ടത് കേരളത്തില്ല; രാഹുൽ ഗാന്ധിയെ വിമർശിച്ച് സുഭാഷിണി അലി

കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതാണ്, യാത്ര നടത്തേണ്ടത് കേരളത്തില്ല; രാഹുൽ ഗാന്ധിയെ വിമർശിച്ച് സുഭാഷിണി അലി

രാഹുലിനും ഭാരത് ജോഡോ യാത്രയ്ക്കുമെതിരെ സിപിഐഎം പിബി അംഗം സുഭാഷിണി അലി.
വിഴിഞ്ഞം പദ്ധതിയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് കാപട്യം. വിഴിഞ്ഞം പദ്ധതിക്ക് തീരുമാനമെടുത്തത് യുഡിഎഫ് സർക്കാരാണെന്നും സുഭാഷിണി അലി പറഞ്ഞു. പദ്ധതിക്ക് അനുമതി നൽകിയ ജയറാം രമേശ് തന്നെയാണ് ഇപ്പോൾ എതിർക്കുന്നത്. എൽഡിഎഫ് സർക്കാർ തുടർനടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തത്. ബിജെപിയെ എതിർക്കാനാണെങ്കിൽ യാത്ര നടത്തേണ്ടത് കേരളത്തിലല്ലെന്നും
കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതാണെന്നും സുഭാഷിണി അലി പരിഹസിച്ചു.

അതിനിടെ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നില്ലെന്ന ​വിമർശനവുമായി സി.പി.ഐ.എം രം​ഗത്തുവന്നിരുന്നു. ഇത്തരത്തിലാണെങ്കിൽ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കണമെന്ന യാത്രയുടെ മുദ്രാവാക്യം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. . ബിജെപിയുടെ വർഗീയതയെ തടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തോട് കോൺഗ്രസിന് അഴകൊഴമ്പൻ നിലപാടാണുള്ളത്. നിലപാടും നയവുമില്ലാത്ത അവസ്ഥയാണ് അവർക്ക്. പിന്തെന്ത് ജോഡോ യാത്രയെന്നും എം.വി.ഗോവിന്ദൻ പരിഹസിച്ചു.

ഇതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more