1 GBP = 103.84
breaking news

അബർഡീനിലെ സുബാഷ് കുര്യന്റെ പിതാവ് നിര്യാതനായി…

അബർഡീനിലെ സുബാഷ് കുര്യന്റെ പിതാവ് നിര്യാതനായി…

അബർഡീനിലെ സുബാഷ് കുര്യന്റെ പിതാവ് പാമ്പാടി പാടത്തറ (പടിഞ്ഞാറ്റുകര) ശങ്കൂരിയ്ക്കലായ മലയാറ്റൂർ പി.ജി.കുര്യൻ  (തമ്പി – 78) നിര്യാതനായി. സംസ്‌കാരം 13/10/2022, വ്യാഴാഴ്ച 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.30 ന് വെളളൂർ സെൻറ് സൈമൺസ് പള്ളിയിൽ നടത്തുന്നതാണ്. പരേതന്റെ ഭാര്യ മണർകാട് ഉരുളൻമല പരേതയായ കൊച്ചുമോൾ. സുനിൽ കുര്യൻ (പാടത്തറ സ്‌റ്റോഴ്സ്), സുനിത എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ ബിൻസി സുബാഷ്‌ (വട്ടുക്കുന്നേൽ, കോത്തല), റിൻസി സുനിൽ (ചേർക്കമണ്ണിൽ, വെള്ളൂർ), ലെസ്‌ലി പ്ളാക്കൽ (കാഞ്ഞങ്ങാട്).

സുബാഷ് കുര്യന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്‌മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ സമിതി അംഗം സണ്ണി ഡാനിയൽ, അബർഡീൻ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് നിമ്മി സെബാസ്റ്റ്യൻ, സെക്രട്ടറി ജയിംസ്കുട്ടി അഗസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more