1 GBP =
breaking news

യ​മ​നി​ലെ ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യത്​ സൗദി രാജാവുമായുള്ള മോദിയുടെ ബന്ധം –സുഷമ സ്വരാജ്

യ​മ​നി​ലെ ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യത്​ സൗദി രാജാവുമായുള്ള മോദിയുടെ ബന്ധം –സുഷമ സ്വരാജ്

സിം​ഗ​പ്പൂ​ർ സി​റ്റി: 2015ൽ ​യ​മ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​ത്​ ഇ​ന്ത്യ​ൻ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സൗ​ദി രാ​ജാ​വി​നെ നേ​രി​ട്ടു​വി​ളി​ച്ച​താ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. സിം​ഗ​പ്പു​രി​ൽ ന​ട​ക്കു​ന്ന മി​നി പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സി​​െൻറ (പി.​ബി.​ഡി) ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​ യമനിലെ ദൗത്യത്തെ പറ്റി സംസാരിച്ചത്​.

ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ സ്​​ഥി​തി മ​ന​സ്സി​ലാ​ക്കി​യ താ​ൻ, സൗ​ദി രാ​ജാ​വു​മാ​യു​ള്ള ഉൗ​ഷ്​​മ​ള ബ​ന്ധം അ​വ​സ​രോ​ചി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ഷ​മ പ​റ​ഞ്ഞു. നാ​ലാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​രെ​യാ​ണ്​ ഒാ​പ​റേ​ഷ​ൻ റാ​ഹ​ത്​ എ​ന്ന്​ പേ​രി​ട്ട ദൗ​ത്യ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള പ​ര​സ്പ​ര സൗ​ഹൃ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മന്ത്രി പറഞ്ഞു. ഇ​ന്ത്യ, മ്യാ​ന്മ​ർ, താ​യ്​​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന ത്രി​രാ​ഷ്​​ട്ര ഹൈ​േ​വ പ​ദ്ധ​തി പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണെ​ന്നും സ​മീ​പ​ഭാ​വി​യി​ൽ ത​ന്നെ ഇ​ത് മ​റ്റ് ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more