1 GBP = 103.68

സ്​റ്റൈൽ മന്നനും ഉലക നായകനും മാസ്സായി മലേഷ്യയിൽ

സ്​റ്റൈൽ മന്നനും ഉലക നായകനും മാസ്സായി മലേഷ്യയിൽ

ക്വാലാലംപൂർ: കറുത്ത ജുബ്ബ ധരിച്ച്​ സൂപ്പർസ്​റ്റാർ രജനീകാന്തും വെളുത്ത ജുബ്ബ ധരിച്ച്​ ഉലക നായകൻ കമൽഹാസനും മലേഷ്യയിലെ ക്വാലാലംപൂർ ദേശീയ സ്​റ്റേഡിയത്തിൽ ഹെലിക്കോപ്​റ്ററിൽ വന്നിറങ്ങു​േമ്പാൾ ഒരു സൂപ്പർ ഹിറ്റ്​ തമിഴ് ചിത്രം കാണുന്ന പ്രതീതിയായിരുന്നു. ഗാലറിയിലിരുന്ന ആയിരക്കണക്കിന്​ ആരാധകർ 80 കളിലേക്ക്​ തിരി​െക പോയിരിക്കണം. ഇരുവരും ഒരുമിച്ച്​ അഭിനയിച്ച്​ സൂപ്പർഹിറ്റാക്കിയ ചിത്രങ്ങ​െളല്ലാം പിറന്നത്​ 80 കളിൽ.

രാഷ്​ട്രീയത്തിലേക്കുള്ള ഇരുവരുടെയും പ്രവേശനത്തി​​െൻറ ഭാഗമായുള്ള ഫണ്ട്​ റൈസിങ്ങി​നായിരുന്നു ഇരുവരുടെയും മലേഷ്യ സന്ദർശനം. തമിഴിലെ മറ്റ്​ മുൻ നിര നടൻമാരടക്കം 250 ​ഒാളം അംഗങ്ങളും കൂടെ ഉണ്ടായിരുന്നു. 

വർഷങ്ങളായി തമിഴ്​ സിനിമയിൽ രണ്ട്​ തൂണുകളായി മത്സരിച്ച കമലും രജനിയും രാഷ്​ട്രീയത്തിൽ ഒരുമിക്കുന്നതി​​െൻറ സൂചനയായാണ്​ മലേഷ്യൻ സന്ദർശനത്തെ കാണുന്നത്​. ചടങ്ങിൽ മുഴുവൻ സമയവും ഇരുവരും സൗഹാർദ്ദപരമായിട്ടായിരുന്നു കാണപ്പെട്ടത്​്​. ചടങ്ങിനിടെ മുടി ചീകാൻ കമൽ ഹാസനു നേരെ രജനി​ ചീപ്പ്​ നീട്ടിയതും അത്​ സ്​നേഹപൂർവ്വം നിരസിച്ച്​ കമൽ മുടി കൈ കൊണ്ട്​ ചീകിയതുമൊക്കെ സദസ്സിനെയും വേദിയെയും സാക്ഷിയാക്കിയായിരുന്നു.

കഴിഞ്ഞ വർഷാവസാനമായിരുന്നു രജനിയുടെ രാഷ്​ട്രീയ പ്രവേശന പ്രഖ്യാപനം. പുതിയ പാർട്ടി രൂപീകരിക്കുമെന്നും രജനി ആരാധകരെ സാക്ഷി നിർത്തി പറഞ്ഞിരുന്നു. 2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും രജനീകാന്ത്​ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിൽ പാർട്ടിയുടെ ചിഹ്നവും രജനി പ്രഖ്യാപിച്ചു.

അതേസമയം രാഷ്​ട്രീയ പ്ര​വേശനത്തിന്​ മ​ുന്നോടിയായി​ ‘മായം വിസിൽ’ എന്ന മൊബൈൽ ആപ്ലിക്കേഷനായിരുന്നു കമൽഹാസൻ പുറത്തിറക്കിയത്​. ജനങ്ങളുമായി സംവദിക്കാനും അവരുടെ അഭിപ്രായങ്ങളറിയാനുമാണ്​ ആ വഴി സ്വീകരിച്ചതെന്നായിരുന്നു കമലി​​െൻറ പ്രതികരണം. രജനിയുടെ രാഷ്​ട്രീയ പ്രവേശത്തോടനുബന്ധിച്ച്​ കമൽ ട്വിറ്ററിൽ ആശംസകൾ അറിയിച്ചിരുന്നു.

രണ്ട്​ നായകൻമാരുടെ രാഷ്​ട്രീയ പ്രവേശനത്തേക്കാളേറെ ചർച്ചയാവുന്നത്​, രാഷ്​ട്രീയ ഗോദയിൽ എതിരാളികളെ ഇരുവരും ഒരുമിച്ച്​ നേരിടുമോ എന്നുള്ള കാര്യമാണ്​​. ത​​െൻറ പൊളിറ്റിക്​സ്​ തമിഴ്​ നാടിനെ മാറ്റിമറിക്കുമെന്നും ‘എൻ വഴി തനി വഴിയെന്നും’ പറഞ്ഞ്​ ആരാധകരെ പുളകം കൊള്ളിച്ച സ്​റ്റൈൽ മന്നനും മൊബൈൽ ആപ്ലിക്കേഷനിറക്കി നൂതന രാഷ്​​്ട്രീയം പരീക്ഷിക്കുന്ന ഉലകനായകനും ചേർന്ന്​ തമിഴ്​നാട്ടിൽ മാസ്സ്​ രാഷ്​ട്രീയം തീർക്കുമോ എന്ന്​ കണ്ടറിയാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more