1 GBP =
breaking news

ഹരിയാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ചുകൊന്നു

ഹരിയാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ചുകൊന്നു

ചണ്ഡിഗഡ്:ഹരിയാനയിലെ യമുനാനഗറില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൊല്ലപ്പെട്ടു. യമുന നഗറിലെ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ 11.35 പ്രിന്‍സിപ്പലിന്റെ മുറിയില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥി പ്രിന്‍സിപ്പല്‍ റിതു ചബ്രയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്വന്തം പിതാവിന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് വിദ്യാര്‍ഥി പ്രിന്‍സിപ്പളിനെതിരെ വെടിയുതിര്‍ത്തത്. മൂന്ന് വെടിയുണ്ടകളേറ്റ റിതു ആശുപത്രിയില്‍ വെച്ച് മരിച്ചു.

രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് പിടിച്ച് പോലീസിനു കൈമാറി. വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തതായും കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി രാജേഷ് കാലിയ അറിയിച്ചു. ഹാജര്‍ കുറവായതിനാലും മോശം പെരുമാറ്റത്തെതുടര്‍ന്നും വിദ്യാര്‍ഥിക്കെതിരെ പ്രിന്‍സിപ്പാള്‍ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ കാണണമെന്ന് പറഞ്ഞ് മുറിയില്‍ കയറിയ വിദ്യാര്‍ഥി കൈയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more