മാഞ്ചസ്റ്റർ സെൻറ്. തോമസ് മിഷനിൽ ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും ഇന്ന് വൈകിട്ട് ഫോറം സെൻററിൽ…. ഒരുക്കങ്ങൾ പൂർത്തിയായി….മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി
Nov 13, 2021
മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ദി അപ്പോസ്തൽ മിഷനിൽ ഇടവക ദിനാഘോഷവും സൺഡേസ്കൂൾ വാർഷികവും ഇന്ന് ശനിയാഴ്ച (13/11/21) വിഥിൻഷോ ഫോറം സെൻററിൽ വച്ച് സമുചിതമായി ആഘോഷിക്കും. ഇന്ന് വൈകുന്നേരം 3.30 ന് ആഘോഷ പരിപാടികൾ ആരംഭിക്കും.റോയ് മാത്യുവിൻ്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ ഇടവക ട്രസ്റ്റി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ, സെൻ്റ്.ആൻ്റണിസ് ഇടവക വികാരി റവ.ഫാ. നിക്ക് കേൻ, മാഞ്ചസ്റ്റർ സീറോ മലങ്കര ഇടവക വികാരി റവ.ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, റവ.ഫാ. വിൻസെൻ്റ് ചിറ്റിലപ്പള്ളി, റവ.ഫാ. ജോൺ പുളിന്താനം, റവ.ഫാ.സ്റ്റീഫൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
ഇടവകയുടെയും വിവിധ സംഘടനകളുടെയും റിപ്പോർട്ട് അവതരിപ്പിക്കും. പാരീഷ് റിപ്പോർട്ട് ജോബി തോമസ്, മതബോധന റിപ്പോർട്ട് ഡോ.അഞ്ഞ്ജു ബെൻഡൻ, എസ്. എം.വൈ.എം റിപ്പോർട്ട് ലിനെറ്റ് ഫ്രാൻസീസ് എന്നിവർ അവതരിപ്പിക്കും. ഇടവകയിലെ ഇരുന്നൂറ്റിമുപ്പതോളം വരുന്ന കുടുംബങ്ങളിൽ നിന്നുമായി അഞ്ഞൂറിൽ പരം ആളുകൾ പരിപാടിയിൽ സംബന്ധിക്കും. പൊതുസമ്മേളനത്തിൽ ഇടവകയെ പ്രതിനിധീകരിച്ച് ട്രസ്റ്റി ജോജി ജോസഫ്, മതബോധനത്തിൻ്റെയും യൂത്ത് സംഘടനയുടെയും പ്രതിനിധികളായി ജെസീക്കാ ഗിൽബർട്ട്, ആഞ്ചലീനാ ബോബി തുടങ്ങിയവർ സംസാരിക്കും.
ഇടവകയിലെ വിഥിൻഷോ, സ്റ്റോക്പോർട്ട് തുടങ്ങിയ സ്ഥലങ്ങളിലായി പ്രവർത്തിച്ചു വരുന്ന വിവിധ കുടുംബക്കൂട്ടായ്മകളിലെയും, സൺഡേ സ്കൂൾ, മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ്, എസ്.എം.വൈ.എം, വിമൻസ് ഫോറം, മെൻസ് ഫോറം തുടങ്ങിയ വിവിധ സംഘടനകളിലെ കുട്ടികളുടെയും മുതിർന്നവരുടെയും ബൈബിൾ അധിഷ്ടിത കലാ പരിപാടികളും ഡാൻസും, ആക്ഷൻ സോംഗും, സ്കിറ്റുമെല്ലാമായി കണ്ണിനും കാതിനും കുളിരേകുന്ന പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഇടവക വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിൻ്റെ മാർഗ്ഗ നിർദ്ദേശത്തിൽ ട്വിങ്കിൾ ഈപ്പൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ, ജോജി ജോസഫ്, മിൻ്റോ ആൻ്റണി, ഡോ.അഞ്ജു ബെൻഡൻ, റോയ് മാത്യു, റെയ്സൻ തോമസ് ട്രീസാ ബോബൻ, ജോജോ തോമസ്, തുടങ്ങിയവരാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.
കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി നടത്താൻ കഴിയാതിരുന്ന പരിപാടിയാണ് ഇന്ന് ഫോറം സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്നത്. ജി.സി.എസ്.ഇ, എ ലെവൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അവാർഡ് വിതരണം, മതബോധന വിദ്യാർത്ഥികൾക്കും, സ്പോർട്സ് ഡേ മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാന വിതരണം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടക്കുന്നതാണ്. സാൽഫോർഡ് കലവറ കാറ്ററിംഗിൻ്റെ രുചികരമായ ഭക്ഷണം പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്യുന്നതാണ്.
ഇടവക ട്രസ്റ്റിമാരായ ചെറിയാൻ മാത്യു, അലക്സ് വർഗ്ഗീസ്, ജോസ്, ജോജി ജോസഫ്, ജിൻസ് മോൻ എന്നിവരാണ് വികാരിയച്ചനോടൊപ്പം പരിപാടികൾ ഏകോപിപ്പിക്കുന്നത്.
ഇടവക ദിനാഘോഷവും സൺഡേ സ്കൂൾ വാർഷികവും വലിയ വിജയമാക്കുവാൻ ഇടവകാംഗങ്ങളെയെല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages