1 GBP = 103.33

സ്ട്രെപ് എ വൈറസ് ബാധിച്ച് ബ്രിട്ടനിൽ ആറു കുട്ടികൾ മരണമടഞ്ഞു; രോഗലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ്

സ്ട്രെപ് എ വൈറസ് ബാധിച്ച് ബ്രിട്ടനിൽ ആറു കുട്ടികൾ മരണമടഞ്ഞു; രോഗലക്ഷണങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ്

ലണ്ടൻ: കുട്ടികള്‍ക്കിടയില്‍ മാരകമായ വൈറസ് പടരുന്നു. ഈ വിന്ററില്‍ ആറ് കുട്ടികളാണ് ഇതിനോടകം സ്‌ട്രെപ് എ ബാധിച്ച് മരണമടഞ്ഞതെന്ന് ആരോഗ്യ മേധാവികള്‍ സ്ഥിരീകരിച്ചു. സാധാരണയായ അത്രയൊന്നും പ്രശ്‌നം സൃഷ്ടിക്കാത്ത വൈറസ് കൊവിഡിന് ശേഷം നവജാതശിശുക്കളെ ബാധിക്കുന്നത് അഞ്ചിരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. വരുന്ന ആഴ്ചകളില്‍ ഈ സ്ഥിതി കൂടുതല്‍ മോശമായി മാറുമെന്നാണ് മുന്‍നിര വിദഗ്ധര്‍ ആശങ്ക പങ്കുവെയ്ക്കുന്നത്.

ഏറ്റവും അപൂര്‍വ്വമായ കേസുകളില്‍ വൈറസ് ശരീരത്തിലേക്ക് കടന്നുകയറി, ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളായ സെപ്‌സിസ് പോലുള്ള അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ആന്റിബയോട്ടിക് ചികിത്സ ഈ അവസ്ഥയിലും ലഭ്യമാണ്.

ലോക്ക്ഡൗണുകളാണ് കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുക്കിയതെന്നാണ് ഇന്‍ഫെക്ഷ്യസ് ഡീസീസ് സ്‌പെഷ്യലിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത്. ഏറെക്കാലം അടച്ചിട്ട നിലയില്‍ കഴിഞ്ഞതോടെ പതിവ് വൈറസുകള്‍ക്കെതിരെയുള്ള ചെറിയ കുട്ടികളുടെ പ്രതിരോധം കുറഞ്ഞതാണ് ഇതിലേക്ക് നയിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

ഇംഗ്ലണ്ടില്‍ അഞ്ച് കുട്ടികളാണ് വൈറസിന് കീഴടങ്ങിയത്. നാല് വയസ്സുകാരനായ മുഹമ്മദ് ഇബ്രാഹിം അലി ഇവരില്‍ ഒരു ഇരയാണ്. ഈ വര്‍ഷത്തെ പകര്‍ച്ചവ്യാധി വെയില്‍സില്‍ ഒരു ജീവനും കവര്‍ന്നു. ഏഴ് വയസ്സുള്ള ഹന്നാ റോപ്പിനാണ് ഇവിടെ ജീവന്‍ നഷ്ടമായത്.
കൊവിഡിന് സമാനമായ രീതിയില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് ഈ വൈറസും പടരുന്നത്. തുമ്മല്‍, ചുംബനം, സ്പര്‍ശനം എന്നിവയിലൂടെ സ്‌കാര്‍ലെറ്റ് ഫീവല്‍, ടോണ്‍സലൈറ്റിസ്, ഇംപെടിഗോ എന്നിങ്ങനെയുള്ള ബാധിക്കാം. ഏറ്റവും ഗുരുതരമായ ഗ്രൂപ്പ് എ സ്‌ട്രെപ് ഇക്കുറി വര്‍ദ്ധിച്ച നിലയിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more