1 GBP = 103.74
breaking news

വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന 90കാരനെ നായ്ക്കൂട്ടം ആക്രമിച്ചു

വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന 90കാരനെ നായ്ക്കൂട്ടം ആക്രമിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന തൊണ്ണൂറുകാരനെ നായ്ക്കൂട്ടം ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ നാലര മണിയോടെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ആറു നായ്ക്കള്‍ ചേര്‍ന്നാണ് രാഘവനെ ആക്രമിച്ചതെന്നാണ് വിവരം.രാഘവന്റെ മുഖത്തും തലയ്ക്കും കാലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വര്‍ക്കല താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രാഘവനെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more