1 GBP = 103.35
breaking news

ഭീതി വിതച്ച് ബ്രിട്ടനിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; കരോളിൻ സൗത്തിലേക്ക്; ഒരു മരണം; കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്; താപനില -12 വരെ

ഭീതി വിതച്ച് ബ്രിട്ടനിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; കരോളിൻ സൗത്തിലേക്ക്; ഒരു മരണം; കനത്ത മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്; താപനില -12 വരെ

ലണ്ടൻ: സ്കോട്ട്ലൻഡിൽ ഭീതി വിതച്ച കരോളിൻ കൊടുങ്കാറ്റ് സൗത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. ഡെവനിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡാർട്ട്മീറ്റിനും ന്യൂബ്രിഡ്ജിനും ഇടക്ക് നദിയിൽ തുഴച്ചിലിൽ ഏർപ്പെട്ട സംഘത്തിന് മുകളിൽ മരം കടപുഴകി വീണാണ് ഒരാൾ മരിച്ചത്. ഓർക്കിനിയിൽ കൊടുങ്കാറ്റിൽപ്പെട്ട മുപ്പതോളം സ്‌കൂൾ കുട്ടികളെ വളരെ ശ്രമപ്പെട്ടാണ് രക്ഷിച്ചത്. രാജ്യത്തിൻറെ പലഭാഗത്തും റയിൽ റോഡ് ഗതാഗതം പാടെ സ്തംഭിച്ചു. പലയിടത്തും റോഡുകളും പാലങ്ങളും അടച്ചു. മോശം കാലാവസ്ഥ മൂലം വിമാനങ്ങൾ പലതും റദ്ദാക്കിയിട്ടുണ്ട്.

നാലായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഒരു ഡസനോളം സ്‌കൂളുകൾക്ക് ഇന്നലെയും ഇന്നുമായി അവധി കൊടുത്തിരിക്കുകയാണ്. സ്കോട്ട്ലാന്ഡിൽ താപനില -3 വരെ രേഖപ്പെടുത്തി, ശനിയാഴ്ചയോടെ ഇത് -12 ലേക്ക് താഴുമെന്നാണ് മെറ്റ് ഓഫിസ് അറിയിച്ചിട്ടുള്ളത്. ബ്രിട്ടന്റെ വടക്കൻ ഭാഗങ്ങളിൽ ഇന്നും നാളെയുമായി കനത്ത മഞ്ഞു വീഴ്ച്ചയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 സെന്റിമീറ്റർ കനത്തിൽ വരെ മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് പറയുന്നു. സൗത്തിലേക്കും ലണ്ടനിലും ഞായറാഴ്ചയോടെയാകും മഞ്ഞു വീഴ്ചയുണ്ടാകുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more