1 GBP = 103.70
breaking news

അദാനി ഗ്രൂപ്പിനെതിരെ ഓസ്ട്രേലിയയിൽ വൻ പ്രതിഷേധം

അദാനി ഗ്രൂപ്പിനെതിരെ ഓസ്ട്രേലിയയിൽ വൻ പ്രതിഷേധം

മെല്‍ബണ്‍: അദാനിയുടെ കല്‍ക്കരി ഖനി പദ്ധതിക്കെതിരെ ആസ്‌ത്രേലിയയില്‍ വൻ പ്രതിഷേധം. സ്റ്റോപ് അദാനി മുദ്രാവാക്യവുമായി ആയിരകണക്കിന് ആളുകളാണ് ഓസ്ട്രേലിയയില്‍ തെരുവിലിറങ്ങിയത്.

ക്യൂന്‍സ്‌ലാന്‍ഡില്‍ 16.6 ബില്ല്യന്‍ ഡോളറിന്റെ പദ്ധതിയാണ് അദാനി ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പദ്ധതി ആണിത്. നാല് വർഷം മുൻപാണ് ഇന്ത്യയിലെ ഊര്‍ജ പദ്ധതികള്‍ക്കായി കല്‍ക്കരി കയറ്റുമതി ചെയ്യാനുളള പദ്ധതിക്ക് ഓസ്ട്രേലിയയിൽ അദാനി ഗ്രൂപ്പ് തുടക്കം കുറിച്ചത്. ഇതിനായി ഇളവുകളോടെ ഓസ്ട്രേലിയന്‍ സര്‍ക്കാരരിന്റെ വായ്പയും കമ്പനി കരസ്ഥമാക്കി . ഖനന പദ്ധതി തുടങ്ങിയാല്‍ കോടികണക്കിന് രൂപ നികുതിയായി സർക്കാരിന് കിട്ടുംഎം മാത്രമല്ല പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നുമാണ് കമ്പനിയുടെ അവകാശ വാദം.

ആസ്‌ത്രേലിയയിലെ പകുതിയിലധികം ജനങ്ങളും അദാനിയുടെ കല്‍ക്കരി പദ്ധതിക്കെതിരാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച ആസ്‌ത്രേലിയന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ജെഫ് കസിന്‍സ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more