1 GBP = 103.12

സ്റ്റോൺഹേവൻ ട്രെയിൻ അപകടം; ട്രെയിൻ ഡ്രൈവറുൾപ്പെടെ മൂന്ന് മരണം; മണ്ണിടിച്ചിലിനെക്കുറിച്ച് നാലാഴ്ചക്ക് മുൻപ് മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് ട്രാക്ക് ഓപ്പറേറ്റർ

സ്റ്റോൺഹേവൻ ട്രെയിൻ അപകടം; ട്രെയിൻ ഡ്രൈവറുൾപ്പെടെ മൂന്ന് മരണം; മണ്ണിടിച്ചിലിനെക്കുറിച്ച് നാലാഴ്ചക്ക് മുൻപ് മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് ട്രാക്ക് ഓപ്പറേറ്റർ

അബർഡീൻ: ആബർ‌ഡീൻഷെയറിലെ സ്റ്റോൺഹേവനിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ട്രെയിൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ടാമത്തെയാൾ ജീവനക്കാരനാണെന്നും മൂന്നാമത്തെ ഇര ഒരു യാത്രക്കാരനായിരുന്നുവെന്ന് സ്‌കോട്ട് റെയിൽ സ്ഥിരീകരിച്ചു.

കനത്ത മഴയും ഇടിമിന്നലും മൂലം മണ്ണിടിച്ചിലുണ്ടായതായി കരുതപ്പെടുന്നു. ഇത് സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായി. അപകടത്തെത്തുടർന്ന് എമർജൻസി പ്രഖ്യാപിക്കുകയും എയർ ആംബുലൻസടക്കം 30 ഓളം എമർജൻസി സർവീസ് വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് എത്തുകയും ചെയ്തു.

ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമാണെന്ന് കരുതുന്നില്ല. അതേസമയം സ്ഥലത്ത് മണ്ണിടിച്ചിൽ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. മണ്ണിടിച്ചിലിനെക്കുറിച്ച് നാലാഴ്ച മുൻപ് തന്നെ ട്രാക്ക് ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നല്കിയിരുന്നുവെന്നാണ് വിവരം. അധികൃതരുടെ അനാസ്ഥയാണ് അപകടം വരുത്തി വച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

45 കാരനായ മക്കല്ലോയാണ് മരണമടഞ്ഞ ട്രെയിൻ ഡ്രൈവർ. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ വിശേഷിപ്പിച്ചത് ‘വളരെ നല്ല മനുഷ്യൻ’ എന്നാണ്. റെയിൽ‌വേയിൽ ഏകദേശം ആറുവർഷത്തോളം ജോലി ചെയ്തു വരുകയാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് 15 മിനിറ്റ് അകലെയാണ് അദ്ദേഹത്തിന്റെ പിതാവ് താമസിക്കുന്നത്. ഭാര്യ സ്റ്റെഫാനി.

ക്ലാസ് 43 ഇന്റർ 7 സിറ്റി ട്രെയിനിൽ ആറ് ക്രൂ അംഗങ്ങളും ആറ് യാത്രക്കാരുമുണ്ടായിരുന്നു. രാവിലെ 6.38 ന് അബെർഡീനിൽ നിന്ന് ഗ്ലാസ്ഗോ ക്വീൻ സ്ട്രീറ്റിലേക്ക് പുറപ്പെട്ടു,. മണ്ണിടിച്ചിൽ കൊണ്ട് കാർമോണ്ടിന് തെക്ക് ട്രെയിൻ നിർത്തിയതായി കരുതുന്നു. കാർമോണ്ടിലെ നോർത്ത്‌ബൗണ്ട് ലൈനിലേക്ക് കടക്കുന്നതിന് മുമ്പ്, മണ്ണിടിച്ചിലിൽ പാളം തെറ്റി.
ഒറ്റരാത്രികൊണ്ട് പ്രദേശത്ത് ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഇത് സംഭവിച്ചത്, ഇത് ആബർ‌ഡീനിൽ ഫ്ലാഷ് വെള്ളപ്പൊക്കത്തിനും ഇടിമിന്നലിനെത്തുടർന്ന് സ്‌കോട്ട് റെയിലിലുടനീളം വ്യാപകമായ തടസ്സത്തിനും കാരണമായി.

കൊറോണ വൈറസ് കേസുകളുടെ വർദ്ധനവിന് ശേഷം ഒരാഴ്ച മുമ്പ് സ്കോട്ടിഷ് സർക്കാർ പ്രാദേശിക ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പുന: സ്ഥാപിച്ചിരുന്നു, അതുകൊണ്ട് തന്നെ യാത്ര ചെയ്യുന്നവരുടെ എണ്ണം സാധാരണയേക്കാൾ വളരെ കുറവായിരുന്നത് അപകടത്തിന്റെ തോത് കുറച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more