1 GBP = 104.24

സ്റ്റോക്ക് ഓൺ ട്രെൻറിലെ അഖില മനേഷിൻ്റെ സഹോദരി സൗദിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞു….

സ്റ്റോക്ക് ഓൺ ട്രെൻറിലെ അഖില മനേഷിൻ്റെ സഹോദരി സൗദിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞു….

സ്റ്റോക്ക് ഓൺ ട്രെൻറിൽ താമസിക്കുന്ന മനേഷ് മോഹൻ്റെ ഭാര്യാ സഹോദരി സൗദിയിൽ കൊ വിഡ് ബാധിച്ചു മരിച്ചു.മനേഷിൻ്റെ ഭാര്യ അഖിലയുടെ  സഹോദരി  അമൃത മോഹനാണ് (31) മരണമടഞ്ഞത്. സൗദി അറേബ്യയിലെ നജ്റാനിൽ ഷെറോറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു അമൃത. യുക്മ കേരള പൂരം വളളംകളിയിൽ സ്റ്റോക് ഓൺ ട്രെൻ്റിൻ്റെ ടീമായ ആലപ്പാട് വള്ളത്തിൻ്റെ നായകനും സജീവ സാന്നിദ്ധ്യവും  ആയിരുന്നു മനേഷ്. 

 
സൗദിയില്‍ കൊവിഡ് ബാധിതരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള സേവനത്തിലായിരുന്നു കോട്ടയം വൈക്കംകാരിയായ അമൃത മോഹന്‍. ഇതിനിടയിൽ അമൃതയും കോവിഡ് രോഗബാധിതയാവുകയായിരുന്നു.  കിംഗ് ഖാലിദ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ജീവന്‍ തിരിച്ചുപിടിക്കാന്‍ പോരാടിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.  
മരിക്കുമ്പോള്‍ അമൃത ഏഴുമാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് അമൃതയുടെ വിയോഗം.

കൊവിഡ് വ്യാപകമായതു മുതൽ സ്വന്തം ആരോഗ്യവും ജീവനും കുടുംബവും നോക്കാതെ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജീവിതം വെടിഞ്ഞ മാലാഖയ്ക്ക് വേദനയോടെ വിടചൊല്ലുന്നു. അമൃതയുടെ ഭൗതിക ശരീരം സൗദിയിൽ അടക്കം ചെയ്യുന്നാണറിയുന്നത്. ഭാര്യയുടെ മൃതദേഹം അവസാനമായി കാണണമെന്ന ഭർത്താവ് അവിനാശ് മോഹൻദാസിൻ്റെ ആഗ്രഹം സഫലമാകുവാൻ സൗദി സർക്കാരിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണ്  കുടുംബാംഗങ്ങൾ.


അമൃതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വിയോഗത്തിൽ ദുഃഖിക്കുന്ന മനേഷിൻ്റെയും കുടുംബാംഗങ്ങളുടെയും വേദനയിൽ യുക്മ ദേശീയ സമിതിയും, യുക്മ ന്യൂസ് ടീമും  പങ്കുചേരുകയും  ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more