1 GBP = 104.18

എസ്ടി എംസിസിയുടെ സമ്മര്‍ക്യാമ്പ് ഇന്ന് മുതല്‍…

എസ്ടി എംസിസിയുടെ സമ്മര്‍ക്യാമ്പ് ഇന്ന് മുതല്‍…
സിസ്റ്റര്‍ ലീന മേരി
 ബ്രിസ്റ്റോൾ:-  യഥാര്‍ത്ഥ ക്രിസ്തു ശിഷ്യനായി ജീവിതം നയിക്കാന്‍ ആത്മാവില്‍ നിറഞ്ഞ് മിശിഹായില്‍ രൂപപ്പെടുന്ന പുതുതലമുറയെ വാര്‍ത്തയെടുക്കുന്ന വിശ്വാസ പരിശീലന ക്യാമ്പ് എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും നടത്തപ്പെടുന്നു. മേയ് 31, ജൂണ്‍ 1 തിയതികളില്‍ ബ്രിസ്റ്റോളില്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ । will follow thee’ എന്ന ചിന്താ വിഷയം ആസ്പദമാക്കിയുള്ള സമ്മര്‍ക്യാമ്പ് നയിക്കുന്നത് രൂപതാ കാറ്റഗേറ്റിക്കല്‍ ഡയറക്ടര്‍ റവ ഫാ. ജോയി വയലിലും ജീസ്സസ് യൂത്ത് കോര്‍ഡിനേറ്റര്‍ ജോസ് മാത്യു ആന്‍ഡ് ടീമും, എസ്ടിഎംസിസി ടീം അംഗമായ ജോമി ചാമക്കാലയുമായിരിക്കും. വിശ്വ ശ്രാവ്യ മാധ്യമങ്ങളിലൂടെ ക്രമീകരിച്ചിരിക്കുന്ന ക്രിയാത്മകമായ ക്ലാസുകല്‍, ചര്‍ച്ചകള്‍, സ്‌കിറ്റുകള്‍, ഔട്ട്‌ഡോര്‍ ആന്‍ഡ് ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങിയവ കുട്ടികളെ ചിന്തിക്കാനും അറിവ് നേടാനും സഹായിക്കുന്നു. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും ഇന്ന് മേയ് 31ന് വൈകുന്നേരം ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും.
സമ്മര്‍ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്ന് വ്യാഴാഴ്ച രാവിലെ 9.30 ന് ഫിഷ് പോണ്ട്‌സ് സെന്റ് ജോസഫ് ഹാളില്‍ ആരംഭിക്കുന്നു. ഈശോയെ കൂടുതല്‍ അറിഞ്ഞ് സ്‌നേഹിച്ച് യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരായി വളരാന്‍ എല്ലാ കുട്ടികളും ഈ വിശ്വാസ പരിശീലന ക്യാമ്പില്‍ പങ്കു കൊള്ളണമെന്ന് എസ്ടിഎംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ജെയിംസ് ഫിലിപ്പ് എന്നിവര്‍ സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more