1 GBP = 103.12

സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച

സ്റ്റീവനേജില്‍ ദശ ദിന ജപമാല സമാപനവും, മാതാവിന്റെ തിരുന്നാളും ശനിയാഴ്ച

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാർ മാസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന ദശ ദിന ജപമാല സമർപ്പണം 20 നു ശനിയാഴ്ച സമാപിക്കും. സമാപനത്തോടനുബന്ധിച്ചു പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാളും ആഘോഷിക്കുന്നതാണ്. വെസ്റ്റ്മിൻസ്റ്റർ സീറോ മലബാർ ചാപ്ലയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാല തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.

ഒക്ടോബർ 20 നു ശനിയാഴ്ച ഉച്ചക്ക് 12:30 നു ജപമാല സമർപ്പണത്തോടെ തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുന്നാൾ കുർബ്ബാന , തിരുന്നാൾ സന്ദേശം,വാഴ്വ്, പ്രദക്ഷിണം നേർച്ച വെഞ്ചിരിപ്പ് എന്നിവ നടത്തപ്പെടും. ശുശ്രുഷകളുടെ സമാപനത്തിൽ നേർച്ച ഭക്ഷണം വിതരണം ചെയ്യും.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ ഭക്തിപുരസ്സരം പങ്കു ചേർന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ചാപ്ലയിനും, തിരുന്നാൾ കമ്മിറ്റിയും ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സാംസൺ ജോസഫ്: 07462921022
മെൽവിൻ അഗസ്റ്റിൻ: 07456281428

St. Hilda R C Church, 9 Breakspear, Stevenage, Herts SG2 9SQ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more