1 GBP = 103.54
breaking news

സ്റ്റീവനേജിൽ ഐഒസി സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷം രാഷ്ട്ര ശില്പികളോടുള്ള ആദരമായി.

സ്റ്റീവനേജിൽ ഐഒസി സംഘടിപ്പിച്ച സ്വാതന്ത്രദിനാഘോഷം രാഷ്ട്ര ശില്പികളോടുള്ള ആദരമായി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഇന്ത്യൻ സ്വാതന്ത്രലബ്ധിയുടെ വജ്രജൂബിലി ദിനാഘോഷം സ്റ്റീവനേജിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വർണ്ണാഭമായി കൊണ്ടാടി. സെന്റ് നിക്കോളാസ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ ആഘോഷത്തിൽ ഇന്ത്യൻ പതാക ഉയർത്തലിലും, ദേശഭക്തി ഗാനാലാപത്തിലും, അനുബന്ധ അനുസ്മരണങ്ങളിലും കുട്ടികളും മുതിർന്നവരുമായി നിരവധി ആളുകൾ പങ്കു ചേർന്നു.

സ്വാതന്ത്രലബ്ദിയുടെ എഴുപത്തഞ്ചാം വാർഷീക ആഘോഷത്തിൽ കോൺഗ്രസ്സ് നേതാവ് ബോബൻ സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി.സ്റ്റീവനേജ് യൂണിറ്റ് പ്രസിഡണ്ട് ജോണി കല്ലടാന്തിയിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും
ചെയ്തു.

ജിമ്മി ക്ലാക്കിയിൽ ഭാരത സ്വാതന്ത്ര ലബ്ധിയുടെയും, അതിനു നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെപ്പറ്റിയും, ഭാരതത്തിന്റെ വളർച്ചയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അടക്കം നേതാക്കൾ വഹിച്ച കൃത്യതയാർന്ന പദ്ധതികളും പങ്കും വിശദീകരിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ,സോജി കുരിക്കാട്ടുകുന്നേൽ, മനോജ്, പ്രിൻസൺ തുടങ്ങിയവർ സ്വാതന്ത്ര ദിന സന്ദേശങ്ങൾ പങ്കുവെച്ചു. ജെസ്ലിൻ, ജിൻറ്റു, ഹിമ, ലൈസ, ലൈബി തുടങ്ങിയവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ആഘോഷത്തിൽ തദ്ദേശവാസികളും വിദേശികളും കാഴ്ചക്കാരായുണ്ടായിരുന്നു.

വിജോ,തോംസൺ,സിബി,അഞ്‌ജലി, അനു തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more