1 GBP =
breaking news

സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹിൽഡയിൽ 24ന്…..

സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹിൽഡയിൽ 24ന്…..

അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജില്‍ തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങൾ ഡിസംബര്‍ 24 നു ഞായറാഴ്ച സെന്റ് ഹിൽഡാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന തിരുപ്പിറവിയുടെ ശുശ്രുഷകൾക്കു വെസ്റ്റ്മിൻസ്റ്റർ സീറോ മലബാർ ചാപ്ലയിൻ ഫാ.സെബാസ്റ്റിയൻ ചാമക്കാല കാർമ്മികത്വം വഹിക്കുന്നതായിരിക്കും. തിരുപ്പിറവി ശുശ്രുക്ഷകള്‍, പ്രദക്ഷിണം, ആഘോഷമായ പാട്ട് കുര്‍ബ്ബാന, ക്രിസ്തുമസ് സന്ദേശം തുടര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു വിതരണവും കരോള്‍ ഗാനാലാപനവും നടത്തപ്പെടും.

പ്രാർത്ഥനയിലൂടെയും അനുരഞ്ജനത്തിലൂടെയും മാനസ്സികമായും ആൽമീയമായും ഒരുങ്ങി വിശുദ്ധിയോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ലോക രക്ഷകനായി ഭൂജാതനായ ദിവ്യ ഉണ്ണിയുടെ അനുഗ്രഹ സ്പര്‍ശങ്ങളും, ‍സാന്നിദ്ധ്യവും സമൂഹത്തിലും ഭവനങ്ങളിലും അനുഭവവേദ്യമാകുവാനും, കുടുംബ സമാധാനവും കൃപയും ലഭിക്കുവാനും ഏവരെയും സസ്നേഹം ക്രിസ്തുമസ് കുര്‍ബ്ബാനലേക്കും ശുശ്രുഷകളിലേക്കും സെബാസ്റ്റ്യൻ അച്ചനും, പള്ളി കമ്മിറ്റി ഭാരവാഹികളും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977, ജിമ്മി ജോർജ്ജ്-07533896656

പള്ളിയുടെ വിലാസം:
9 Breakspear, Stevenage, Herts SG2 9SQ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more