1 GBP = 104.17

കേരളത്തിനായി പ്രാർത്ഥനയും സഹായ ഹസ്തവുമായി സ്റ്റീവനേജ് ഇംഗ്ലീഷ് പാരീഷ് കമ്മ്യുണിറ്റികൾ; 25 നും 26 നും പ്രത്യേക കുർബ്ബാനകൾ

കേരളത്തിനായി പ്രാർത്ഥനയും സഹായ ഹസ്തവുമായി സ്റ്റീവനേജ് ഇംഗ്ലീഷ് പാരീഷ് കമ്മ്യുണിറ്റികൾ; 25 നും 26 നും പ്രത്യേക കുർബ്ബാനകൾ
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരിതത്തിലും, ദുരന്തത്തിലും ഒരു കൈത്താങ് ആകുവാനും,കേരളത്തിന്റെ അതിജീവനം എത്രയും ദ്രുത ഗതിയിൽ സാധ്യമാകുന്നതിനും, കേരള ജനതക്കു സുരക്ഷയും മനോ ധൈര്യവും ലഭിക്കുവാനുമായി  പ്രാർത്ഥനകളും വിശുദ്ധ കുർബ്ബാനകളും അർപ്പിക്കുവാൻ  സ്റ്റീവനേജിലെ ഇംഗ്ലീഷ് പാരീഷ് കമ്മ്യുണിറ്റികൾ മുന്നോട്ടു  വന്നിരിക്കുന്നു.
കേരളത്തിൽ വൻ തോതിൽ നാശം വിതറിയ ജല പ്രളയം, ഉരുൾ പൊട്ടൽ, ആളപായങ്ങൾ, ഭവനത്തകർച്ചകൾ  തുടങ്ങിയവായുടെ ഭീതീതമായ ദൃശ്യങ്ങളും വാർത്തകളും ബിബിസി യിലൂടെ കണ്ടും,കേട്ടും അറിഞ്ഞവരുടെ സ്വയ പ്രേരിതമായ നൽ മനസ്സാക്ഷിയാണ് സ്റ്റീവനേജിൽ കരുണയുടെ വാതായനം തുറന്നത്.
വെസ്റ്റ് മിൻസ്റ്റർ റോമൻ കത്തോലിക്കാ അതിരൂപതയിലെ  സ്റ്റീവനേജിൽ നിത്യേന അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബ്ബാനകളിലെ  മദ്ധ്യസ്ഥ പ്രാർത്ഥനകളിൽ കേരളവും, ജനതയും അവിഭാജ്യ ഘടകമായപ്പോൾ പ്രവാസി മലയാളികളിൽ അവർ കാണുന്ന സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നേർപതിപ്പാണ് ഇവിടെ ദൃശ്യമാവുക. ആരുടേയും അഭ്യർത്ഥനയില്ലാതെ തന്നെ കുർബ്ബാനക്ക് ശേഷം ദുരിതാശ്വാസത്തിനായി ഫണ്ട് ശേഖരണവും നടത്തിയത് ഇടവക സമൂഹത്തിന്റെ വലിയ നൽമനസ്സിന്റെ മുഖമാണിവിടെ അനാവരണമാക്കുന്നത്.
സ്റ്റീവനേജിലെ സെന്റ് ഹിൽഡാ ദേവാലയത്തിൽ വെച്ച് ആഗസ്റ്റ് 25 നു ശനിയാഴ്ച വൈകുന്നേരം 6:30 നു അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാനക്ക്  വികാരി ഫാ. മൈക്കിൾ കാർമ്മികത്വം വഹിക്കുകയും 26 നു ഞായറാഴ്ച ഉച്ചക്ക് 12:00  മണിക്ക് സെന്റ് ജോസഫ്സ്‌ ദേവാലയത്തിൽ അർപ്പിക്കുന്ന ദിവ്യ ബലിയിൽ പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാൻ നേതൃത്വം വഹിക്കുന്നതുമാണ്.
കേരളത്തിന്റെ  ഇന്നത്തെ ദുരവസ്ഥയിൽ നിന്നും ദ്രുത മോചനത്തിനായി ദൈവ സഹായം തേടുവാനും, മാതൃ നാടിന്റെയും സഹോദരങ്ങളുടെയും ദുംഖത്തിൽ പങ്കു ചേരുവാനും, ദുരന്ത മേഖലക്ക് ഒരു ചെറു സഹായം സ്വരൂപിക്കുവാനും  സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റികൾ മുന്നോട്ടു വന്നിരിക്കുമ്പോൾ രണ്ടു ദേവാലയങ്ങളിൽ ആയി അർപ്പിക്കുന്ന ഇരു ദിവ്യ ബലികളിലും കൂടാതെ ക്ഷേമ പ്രവർത്തനങ്ങളിലും ഏവരുടെയും സജീവമായ പങ്കാളിത്തവും സഹകരണവും അഭ്യർത്ഥിക്കുന്നു.
St Hilda Church, 9 Breakspear, Stevenage, Herts SG2 9SQ. 25th 18:30
St Joseph Church, Bedwell Crescent, Stevenage, SG1 1NJ 26th 12:00

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more