1 GBP = 104.01

പ്രധാനമന്ത്രിയാര്? ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കയ്യാങ്കളി

പ്രധാനമന്ത്രിയാര്? ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കയ്യാങ്കളി

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഏറ്റുമുട്ടലില്‍ എം.പിമാര്‍ക്ക് പരിക്കേറ്റു,

സഭ സമ്മേളിച്ചപ്പോള്‍ പാര്‍ലമെന്റ് പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് മഹീന്ദ്ര രജപക്സെ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വോട്ടിനിട്ട് തീരുമാനിക്കണമെന്ന പ്രതിപക്ഷ എം.പിമാരുടെ ആവശ്യം സ്പീക്കര്‍ കരു ജയസൂര്യ അംഗീകരിച്ചതോടെയാണ് തർക്കം തുടങ്ങിയത്.

ബുധനാഴ്ച നടന്ന അവിശ്വാസ പ്രമേയത്തില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച രജപക്സെ പരാജയപ്പെട്ടിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയെയും, രജപക്സയെയും അനുകൂലിക്കുന്ന എം.പിമാര്‍ സ്പീക്കറെ വളഞ്ഞു. ഇത് പ്രതിരോധിക്കാന്‍ സ്പീക്കര്‍ക്ക് ചുറ്റും റനില്‍ വിക്രമ സിംഗെയുടെ പക്ഷത്തുള്ള എം.പിമാരും രംഗത്തെത്തിയതോടെയാണ് അക്രമം തുടങ്ങിയത്.

സംഘര്‍ഷത്തില്‍ സ്പീക്കറുടെ മൈക്ക് തകര്‍ന്നു, സംഘര്‍ഷം രൂക്ഷമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. അതേസമയം ഭൂരിപക്ഷമാര്‍ക്കാണോ അവരാണ് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതെന്ന് റനില്‍ വിക്രമസിംഗെ പറഞ്ഞു. ബുധനാഴ്ച നടന്ന അവിശ്വാസ പ്രമേയം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന, ഇത് അദ്ദേഹം സ്പീക്കറെ അറിയിച്ചു ഇതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ശ്രീലങ്ക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more