1 GBP = 103.54
breaking news

സ്‌റ്റേറ്റ് ക്യൂ സെക്കൻഡ് ഹാൻഡ് റിസ്റ്റ് ബാൻഡുകൾ ഇ ബേയിൽ; ഇതുവരെ ലിസ്റ്റ് ചെയ്‌ത ഏറ്റവും ഉയർന്ന വില £199.99

സ്‌റ്റേറ്റ് ക്യൂ സെക്കൻഡ് ഹാൻഡ് റിസ്റ്റ് ബാൻഡുകൾ ഇ ബേയിൽ; ഇതുവരെ ലിസ്റ്റ് ചെയ്‌ത ഏറ്റവും ഉയർന്ന വില £199.99

ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ ഹാളിൽ അന്തരിച്ച രാജ്ഞിയെ ഒരു നോക്ക് കാണാൻ ക്യൂ നിൽക്കുന്ന ആളുകൾക്ക് നൽകിയ റിസ്റ്റ് ബാൻഡുകൾ ഇബേയിൽ വില്പനയ്ക്ക്.

രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം, ചില വിലാപകർ തങ്ങൾ ഉപയോഗിച്ച റിസ്‌റ്റ്‌ബാൻഡുകൾ ഓൺലൈൻ മാർക്കറ്റിൽ പോസ്റ്റ് ചെയ്തു. ഇതുവരെ ലിസ്റ്റ് ചെയ്‌ത ഏറ്റവും ഉയർന്ന വില £199.99 ൽ എത്തി (പലരും മികച്ച ഓഫറുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ വിൽപ്പന കണക്ക് പട്ടികപ്പെടുത്തിയിട്ടില്ല).

ഏകദേശം 10 വർണ്ണാഭമായ ബാൻഡുകൾ ഇതുവരെ സൈറ്റിൽ വിറ്റു. അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ സെക്കൻഡ് ഹാൻഡ് റിസ്റ്റ് ബാൻഡുകൾ ഈബേയിൽ വില്പനയ്ക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം ഉപയോഗിച്ച സ്വർണ്ണ നിറത്തിലുള്ള റിസ്റ്റ് ബാൻഡിന് ഇതുവരെ ലേലത്തുക എത്തിയത് £2,550 പൗണ്ടാണ്. ഇത് വിറ്റുപോകുകയാണെങ്കിൽ റിക്കോർഡ് വിലയാകും ലഭിക്കുക.

ഡേവിഡ് ബെക്കാം രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ക്യൂവിൽ നിന്ന അതേ ദിവസം തന്നെയുള്ള ബാൻഡുകളാണ് ഓൺലൈനിൽ വില്പനക്കുളളതെന്നും സെല്ലർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more