1 GBP = 104.01

വ്യവസായ സംരംഭകരെ മാടി വിളിച്ച് ബ്രിട്ടൻ; സ്റ്റാർട്ട് അപ് വിസകൾക്ക് 2019ൽ തുടക്കം

വ്യവസായ സംരംഭകരെ മാടി വിളിച്ച് ബ്രിട്ടൻ; സ്റ്റാർട്ട് അപ് വിസകൾക്ക് 2019ൽ തുടക്കം

ലണ്ടൻ: ബ്രിട്ടനിൽ വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അവസരങ്ങളൊരുക്കി ഹോം ഓഫീസ്. ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ പുതുചലനം സൃഷ്ടിക്കാൻ കഴിയുന്ന സ്റ്റാർട്ട് അപ് വിസകൾക്കാണ് ഹോം ഓഫീസ് 2019 മുതൽ തുടക്കമിടുകയെന്ന് ഹോം സെക്രട്ടറി സാജിദ് ജാവീദ് പറഞ്ഞു.

വ്യവസായ സംരംഭകർക്ക് വളരെ എളുപ്പത്തിലും സുതാര്യവുമായ രീതിയിൽ വിസകൾ ലഭിക്കത്തക്ക രീതിയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റാർട്ട് അപ് വിസയ്ക്ക് അപേക്ഷിക്കുന്നവർ അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെയോ, അല്ലെങ്കിൽ അംഗീകാരമുള്ള ബിസിനെസ്സ് സ്പോൺസർ വഴിയോ ആകണം വിസയ്ക്ക് അപേക്ഷിക്കേണ്ടത്.

മൈഗ്രെഷൻ അഡ്വൈസറി കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചാണ് പുതിയ പദ്ധതി ഹോം ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തെ മികച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനിലേക്ക് കൂടുതൽ വ്യവസായ സംരംഭകരെ ആകര്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നതെന്ന് ഹോം സെക്രട്ടറി അറിയിച്ചു. നേരത്തെ എക്‌സപ്ക്ഷണൽ ടാലന്റ് വിസകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more