1 GBP = 104.13

യുക്മ സ്റ്റാർസിംഗർ 3 ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണം തുടരുന്നു………….. തില്ലാന നാദമുഖരിതമാകുന്നു പ്രേക്ഷക മനസുകളും

യുക്മ സ്റ്റാർസിംഗർ 3 ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ സംപ്രേക്ഷണം തുടരുന്നു………….. തില്ലാന നാദമുഖരിതമാകുന്നു പ്രേക്ഷക മനസുകളും

സജീഷ് ടോം
ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 മത്സരങ്ങൾ അനുക്രമം പുരോഗമിക്കുകയാണ്. ആദ്യ സ്റ്റേജിലെ രണ്ട് റൗണ്ടുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ക്വാർട്ടർ ഫൈനലിലേക്കെത്തിയ ഗായകരുടെ ഊഴമാണിനി. പന്ത്രണ്ട് ഗായകരാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.



യുഗ്മ ഗാന റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നത്. കഴിഞ്ഞ എപ്പിസോഡിൽ വിനു ജോസഫ് -ജാസ്മിൻ പ്രമോദ്, ആനന്ദ് ജോൺ -രചന കൃഷ്ണൻ, മനോജ് നായർ -കൃപ മരിയ ജോർജ് എന്നീ മൂന്ന് ജോഡികളാണ്, കൃത്യമായ തയ്യാറെടുപ്പുകളോടെ തങ്ങളുടെ ഇഷ്ട ഡ്യുവറ്റ് ഗാനങ്ങളുമായെത്തി തകർപ്പൻ പ്രകടനം കാഴ്ച വച്ചത്. ഈ എപ്പിസോഡിൽ അവർക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് അടുത്ത മൂന്ന് ഗാന ജോഡികൾ എത്തുകയായി.



സാൻ ജോർജ് തോമസ് -അനു ജോസ്, ജിജോ മത്തായി -ജിസ്മോൾ ജോസ്, ഹരികുമാർ വാസുദേവൻ -പേളി പെരുമ്പള്ളിൽ എന്നീ മൂന്ന് ജോഡികളാണ് ഈ എപ്പിസോഡിൽ മിന്നും പ്രകടനം കാഴ്ചവച്ചുകൊണ്ടെത്തുന്ന താരങ്ങൾ.



Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more