1 GBP =
breaking news

കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്റെ ഭരണപരമായ അധികാരങ്ങള്‍ കോടതി മരവിപ്പിച്ചു

കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്റെ ഭരണപരമായ അധികാരങ്ങള്‍ കോടതി മരവിപ്പിച്ചു

 

കൊല്ലം: കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്റെ ഭരണപരമായ അധികാരങ്ങള്‍ മരവിപ്പിച്ച് കോടതി. നിയമന കാലയളവ് കഴിഞ്ഞിട്ടും രാജിവെയ്ക്കാതെ ബിഷപ്പായി തുടരുന്ന സാഹചര്യത്തിലാണ് കൊല്ലം മുന്‍സിഫ് കോടതിയുടെ നടപടി. പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ക്ക് ബിഷപ്പെന്ന നിലയില്‍ നേതൃത്വം വഹിക്കുന്നതിന് വിലക്കില്ല.

75 വയസുവരെയാണ് മാര്‍പ്പാപ്പ കൊല്ലം ബിഷപ്പായി സ്റ്റാന്‍ലി റോമനെ നിയമിച്ചിരുന്നത്. വരുന്ന ജൂണില്‍ 77 വയസു തികയുന്ന ബിഷപ്പ് നിയമം മറികടന്നാണ് തുടരുന്നതെന്നായിരുന്നു പരാതി. ഇരുവിഭാഗങ്ങളുടെയും വാദംകേട്ടശേഷമാണ് ഭരണ കാര്യങ്ങള്‍ ഇടപെടരുതെന്ന മുന്‍സിഫ് കോടതി വിധി. സഭയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കമുള്ള നിയമനങ്ങള്‍, സ്ഥലം മാറ്റം, ബാങ്ക് ഇടപാടുകള്‍, ഭൂമി ഇടപാടുകള്‍ അടക്കമുള്ള വിഷയങ്ങളിലൊന്നിലും ഇനി ബിഷപ്പിന് ഇടപെടാന്‍ അധികാരമില്ല.

ബിഷപ്പിന് പ്രാര്‍ത്ഥന കര്‍മ്മങ്ങളില്‍ നേതൃത്വം നല്‍കാം. ചര്‍ച്ച് ആക്ഷന്‍ കൗണ്‍സിലാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത്. ബിഷപ്പിനെതിരെ ഭൂമി ഇടപാടില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയും ആക്ഷന്‍ കൗണ്‍സില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more