1 GBP = 103.17
breaking news

സ്​റ്റാലിനും മകൻ ഉദയ്​നിധിയും തമിഴ്​നാട്​​ നിയമസഭയിലേക്ക്​

സ്​റ്റാലിനും മകൻ ഉദയ്​നിധിയും തമിഴ്​നാട്​​ നിയമസഭയിലേക്ക്​

ചെ​ന്നൈ: മു​ൻ മു​ഖ്യ​മ​ന്ത്രി എം. ​ക​രു​ണാ​നി​ധി​യും മ​ക​ൻ എം.​കെ. സ്​​റ്റാ​ലി​നും ര​ണ്ടു​ ദ​ശാ​ബ്​​ദ കാ​ല​ത്തി​ലേ​റെ അ​ര​ങ്ങു​വാ​ണ ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ത​ല​മു​റ​മാ​റ്റ​ത്തി​നാ​യി മ​ക​ൻ ഉ​ദ​യ്​​നി​ധി​യും. 1996 മു​ത​ൽ ക​രു​ണാ​നി​ധി അ​ന്ത​രി​ച്ച 2018 ആ​ഗ​സ്​​റ്റ്​ ഏ​ഴു​വ​​രെ​യും പി​താ​വി​നൊ​പ്പം ഇ​ള​യ മ​ക​നാ​യ എം.​കെ. സ്​​റ്റാ​ലി​നും നി​യ​മ​സ​ഭ​യി​ൽ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു. 2006-11 കാ​ല​യ​ള​വി​ൽ ക​രു​ണാ​നി​ധി മു​ഖ്യ​മ​ന്ത്രി​യും സ്​​റ്റാ​ലി​ൻ ത​ദ്ദേ​ശ മ​ന്ത്രി​യു​മാ​യി​രു​ന്നു. 2009 മേ​യ്​ മു​ത​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും.

ഉ​ദ​യ്​​നി​ധി മു​ത്ത​ച്ഛ​ൻ ക​രു​ണാ​നി​ധി​യു​ടെ മ​റീ​ന ബീ​ച്ചി​ലെ സ​മാ​ധി കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ചേ​പ്പാ​ക്കം- തി​രു​വ​ല്ലി​ക്കേ​ണി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്​ ജ​യി​ച്ചു​ക​യ​റി​യ​ത്. മൂ​ന്നു ത​വ​ണ ക​രു​ണാ​നി​ധി വി​ജ​യി​ച്ച സീ​റ്റ്​ കൂ​ടി​യാ​ണി​ത്. ഉ​ദ​യ്​​നി​ധി ആ​ദ്യ​മാ​യാ​ണ്​ എം.​എ​ൽ.​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു വ​ർ​ഷം മു​മ്പ്​​ ഉ​ദ​യ്​​നി​ധി​യെ ഡി.​എം.​കെ യു​വ​ജ​ന വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ്​​റ്റാ​ലി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ൽ ഉ​ദ​യ്​​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന്​ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. 
തൂ​ത്തു​ക്കു​ടി ലോ​ക്​​സ​ഭാം​ഗ​മാ​യ ക​രു​ണാ​നി​ധി​യു​ടെ മ​ക​ൾ ക​നി​മൊ​ഴി ഡി.​എം.​കെ​യു​ടെ ദേ​ശീ​യ​മു​ഖ​മാ​യാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. സ്​​റ്റാ​ലി​നും ഉ​ദ​യ്​​നി​ധി​യും മ​റീ​ന ബീ​ച്ചി​ലെ ക​രു​ണാ​നി​ധി സ​മാ​ധി സ​ന്ദ​ർ​ശി​ച്ച്​ വി​ജ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ച്ച്​ വ​ണ​ങ്ങി. പി​ന്നീ​ട്​ ഉ​ദ​യ്​​നി​ധി​യെ പി​താ​വ്​ സ്​​റ്റാ​ലി​നും ആ​ശീ​ർ​വ​ദി​ച്ചു. അ​ഭി​നേ​താ​വ്​ കൂ​ടി​യാ​യ ഉ​ദ​യ്​​നി​ധി ഡി.​എം.​കെ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ത​മി​ഴ​ക​മൊ​ട്ടു​ക്കും പ​ര്യ​ട​നം ന​ട​ത്തി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more