1 GBP = 104.00
breaking news

സ്റ്റേജ് കോച്ചിന്റെ ഡ്രൈവറില്ലാ ബസുകൾ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

സ്റ്റേജ് കോച്ചിന്റെ ഡ്രൈവറില്ലാ ബസുകൾ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും

ലണ്ടൻ: ഡ്രൈവറില്ലാത്ത കാറുകളെപ്പറ്റിയുള്ള വാർത്തകൾ ഇപ്പോൾ സജീവമാണ്. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് ബ്രിട്ടനിലെ പ്രമുഖ ബസ് സർവീസ് കമ്പനിയായ സ്റ്റേജ് കോച്ച് രംഗത്തെത്തിയിരിക്കുന്നത്. ഡ്രൈവറില്ലാത്ത ബസുകൾ ഈ വർഷാവസാനത്തോടെ എത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്റ്റേജ് കോച്ചിന്റെ യുകെ ഡിപ്പോകളിൽ ഈ വർഷാവസാനത്തോടെ ഡ്രൈവറില്ലാത്ത ബസുകൾ പുറത്തിറക്കുമെന്ന് അവകാശപ്പെടുന്നു. സിംഗിൾ ഡക്കർ ബസുകളായിരിക്കും ആദ്യം ഇത്തരത്തിൽ ഇറങ്ങുകയെന്ന് കമ്പനി പറയുന്നു. എന്നാൽ പൊതുജനങ്ങൾക്ക് ഇത്തരം ബസുകളുടെ സർവ്വീസുകൾ ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.

സ്റ്റേജ് കോച്ചിന്റെ വിവിധ ഡിപ്പോകളിൽ ഇന്ധനം നിറയ്ക്കുന്നതിനും ബസ് കഴുകി വൃത്തിയാക്കുന്നതിനും മാത്രമായിരിക്കും താത്കാലികമായി ഡ്രൈവറില്ലാത്ത ബസുകൾ ഓടുക. നിലവിൽ ബ്രിട്ടനിലെ നിയമമനുസരിച്ച് ഡ്രൈവറില്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവാദമില്ല. എന്നാൽ നിയമങ്ങൾ ഉടൻ ഭേദഗതി ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം നിലവിലെ ഡ്രൈവർമാരുടെ ജോലികൾ നഷ്ടമാകുമെന്ന ഭീതിയിലാണ് തൊഴിലാളികൾ. എന്നാൽ പൊതു ഗതാഗതം കൂടുതൽ സുരക്ഷിതവും പൊതുജനങ്ങൾക്ക് സാമ്പത്തികമായി മേന്മയും ഉണ്ടാകുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more