1 GBP = 103.89

വോള്‍വര്‍ഹാംപ്റ്റണില്‍ രണ്ട് പേര്‍ കുത്തേറ്റ് മരിച്ചു.

വോള്‍വര്‍ഹാംപ്റ്റണില്‍ രണ്ട് പേര്‍ കുത്തേറ്റ് മരിച്ചു.

 

വോള്‍വര്‍ഹാംപ്റ്റന്‍ : ഗാര്‍ഹിക വഴക്കിനെ തുടര്‍ന്ന് വോള്‍വര്‍ഹാംപ്റ്റണില്‍ രണ്ട് പേര്‍ കുത്തേറ്റ് മരണമടഞ്ഞു. ഏകദേശം 30 വയസ്സ് പ്രായമുള്ള പരുഷനും സ്ത്രീയുമാണ് മരണ മടഞ്ഞതു. ഇന്ന് കാലത്തു 9.45 ന് ആണ് വോള്‍വര്‍ഹാംപ്റ്റണിന് സമീപം പെന്‍ ഏരിയയിലുള്ള മെറി ഹില്‍ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 50 വയസ്സുള്ള ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അക്രമം നടത്തിയ മുപ്പതുകാരന്‍ സ്വയം കുത്തി ജീവനൊടുക്കി. ഇയാള്‍ കത്തിയുമായി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു എന്ന് സമീപ വാസികള്‍ പറഞ്ഞു. പരിഭ്രാന്തിയിലായ താമസക്കാരെ പോലീസ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. സമീപത്തുള്ള സെന്റ് മൈക്കിള്‍ സ്‌കൂളുകള്‍ ലോക്ക് ഡൗണ്‍ ചെയ്തു കുട്ടികളെ സംരക്ഷിച്ചു.

മൂന്നു എയര്‍ ആംബുലന്‍സുകള്‍ ആണ് അടിയന്തിര സ്ഥിതി വിശേഷം നേരിടാനായി എത്തിയത് .പ്രത്യേകം പരിശീലനം നേടിയ ആര്‍മഡ് പോലീസ് സ്ഥലത്ത് കുതിച്ചെത്തി ഫ്‌ളാറ്റ്
സമുച്ചയത്തിലേയ്ക്ക് ഇരച്ചു കയറി. അക്രമിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഓഫീസര്‍ക്ക് കൈയില്‍ മുറിവേറ്റിട്ടുണ്ട് . ഗാര്‍ഹിക വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലം സീല്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more