1 GBP = 103.95

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ ദുക്‌റാന തിരുന്നാളും സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യത്തില്‍ ജൂണ്‍ 29 മുതല്‍

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ ദുക്‌റാന തിരുന്നാളും സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാന്നിധ്യത്തില്‍ ജൂണ്‍ 29 മുതല്‍

സി. ലീനാ മേരി

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആണ്ടു തോറും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഈ വര്‍ഷവും അത്യധികം ഭക്തി നിര്‍ഭരമായി ജൂണ്‍ 29, 30 , ജൂലൈ 1 തീയതികളില്‍ ആഘോഷിക്കുന്നു.

ജൂണ്‍ 29ാം തിയതി വെള്ളിയാഴ്ച 6.30 ന് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് കൊടികേറ്റും. രൂപം വെഞ്ചരിപ്പും നൊവേനയും ലദീഞ്ഞും എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സിഎസ്ടിയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

റവ ഫാ ജോയി വയലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷിക്കുന്ന സുറിയാനി കുര്‍ബാന ആദ്യ ദിവസത്തെ തിരുകര്‍മ്മങ്ങള്‍ക്ക് ഉണര്‍വേകും. ദേവാലയത്തില്‍ നൊവേനയും വിശുദ്ധ കുര്‍ബാനയും തിരുന്നാള്‍ സന്ദേശവും റവ ഫാ സിറിള്‍ ഇടമന എസ്ടിബി യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. റവ ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ ടോണി പഴയകുളം, ഫാ ജോയി വയലില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

അന്നേ ദിവസം ഉച്ചകഴിഞ്ഞ് അഞ്ച് മണിയ്ക്ക് 1 മുതല്‍ 10 വരെ 390 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളില്‍ ഒന്നായ സെന്റ് തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ അരങ്ങേറും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരിക്കും. പത്താംക്ലാസില്‍ വിജയികളായ കുട്ടികളെ അഭിവന്ദ്യ പിതാവ് സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കി അനുഗ്രഹിക്കും. കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് മെറിറ്റ് അവാര്‍ഡും നല്‍കുന്നതായിരിക്കും.

ജൂലൈ 1ാം തിയതി ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയ്ക്ക് ഫില്‍റ്റണ്‍ സെന്റ് തെരേസാസ് ചര്‍ച്ചില്‍ റവ ഫാ സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയില്‍ റവ ഫാ ജോസ് പൂവനിക്കുന്നേല്‍ സന്ദേശം നല്‍കും. അന്നേ ദിവസം പാച്ചോര്‍ നേര്‍ച്ചയും സജ്ജമാക്കിയിട്ടുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ നേടാനായി തിരുസ്വരൂപത്തില്‍ വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

വിശുദ്ധ തോമാശ്ലീഹായുടെ ധീര പ്രേക്ഷിത ചൈനന്യത്തില്‍ പങ്കാളികളാകുവാനും നമ്മുടെ അമൂല്യമായ വിശ്വാസ പാരമ്പര്യം കൃതജ്ഞതാ പൂര്‍വ്വം പ്രകോഷിപ്പിക്കുവാനും ദൈവ മക്കളുടെ സ്‌നേഹ കൂട്ടായ്മയില്‍ സന്തോഷത്തോടെ പങ്കുചേരുവാനും എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ടും അസിസ്റ്റന്റ് വികാരി റവ ഫാ ജോയി വയലിലും ട്രസ്റ്റിമാരായ പ്രസാദ് ജോണും ലിജോ പടയാട്ടിയും ജോസ് മാത്യുവും കമ്മറ്റി അംഗങ്ങളും എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more