1 GBP = 104.00
breaking news

മാര്‍ത്തോമ്മാ അപ്പോസ്‌തോലന്റെ ദുക്റാന പെരുന്നാള്‍ ജൂലൈ 1 , ശനിയാഴ്ച്ച…

മാര്‍ത്തോമ്മാ അപ്പോസ്‌തോലന്റെ ദുക്റാന പെരുന്നാള്‍ ജൂലൈ 1 , ശനിയാഴ്ച്ച…

പൂള്‍ ഡോര്‍സെറ്റ് : സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ഇടവകയില്‍ ആണ്ടുതോറും നടത്തിവരാറുള്ള മാര്‍ത്തോമാശ്ലീഹായുടെ ദുക്‌റാന പെരുന്നാള്‍ ഈ വര്‍ഷവും സമുചിതമായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ജൂലൈ ഒന്നാം തിയതി ശനിയാഴ്ച്ച രാവിലെ 8 : 15 ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വികാരി, ബഹു: അനൂപ് മലയില്‍ എബ്രഹാം അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും.
ശേഷം, മുത്തുക്കുട, കൊടി പൊന്‍വെള്ളി കുരിശിന്റെ അകമ്പടികളോടെ നടത്തുന്ന ഭക്തിനിര്‍ഭരമായ റാസയും തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ആശീര്‍വാദവും ശേഷം നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ് . മുന്‍പതിവ് പോലെ ലേലം വിളിയും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട് .
പരിശുദ്ധന്റെ നാമത്തില്‍ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം നേടുന്നതിനായി ഏവരെയും പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് പള്ളിയിലേക്ക് വികാരി ഫാ. അനൂപ് മലയില്‍ എബ്രഹാം, ട്രസ്റ്റി അനോജ് ചെറിയാന്‍, സെക്രട്ടറി മാര്‍ട്ടിന്‍ തെനംങ്കാലയില്‍ എന്നിവര്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more