1 GBP = 103.85

ഫാ. ഹാപ്പി ജേക്കബിനും ജോര്‍ജ് മാത്യുവിനും സ്വീകരണം നല്‍കി….

ഫാ. ഹാപ്പി ജേക്കബിനും ജോര്‍ജ് മാത്യുവിനും സ്വീകരണം നല്‍കി….

മാത്യു. ജി.കെ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫാ ഹാപ്പി ജേക്കബിനും ഭദ്രാസന കൗണ്‍സിലറായി നിയമിതനായ ജോര്‍ജ് മാത്യുവിനും ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ സമുചിതമായ സ്വീകരണം നല്‍കി. ഭദ്രാസനത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സാനിധ്യവും സഹകരണവും ഭദ്രാസന സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. ഭദ്രാസനത്തിന് പുതിയ ദിശാബോധം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് കൗണ്‍സിലര്‍ ജോര്‍ജ് മാത്യു അറിയിച്ചു.

ഓഗസ്റ്റില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ ഫോം ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് ഭദ്രാസന കൗണ്‍സിലര്‍ ജോര്‍ജ് മാത്യുവിനു നല്‍കി ഉത്ഘാടനം ചെയ്തു. പുതിയ വര്‍ഷത്തെ ഇടവക ഭരണ സമിതിയുടെ അധികാര കൈമാറ്റം നടന്നു. ഫാ. ഹാപ്പി ജേക്കബ്, ഫാ. വര്‍ഗീസ് ജോണ്‍, ഡോ. ദിലീപ് ജേക്കബ്, രാജന്‍ വര്‍ഗീസ്, ജോര്‍ജ് മാത്യു, മോന്‍സി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി ഷിബു തോമസ്, ഭദ്രാസന പ്രതിനിധി ജെയ്സണ്‍ തോമസ്, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more