1 GBP = 103.12

സിസ്റ്റർ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ട രക്തസാക്ഷി

സിസ്റ്റർ റാണി മരിയ ഇനി വാഴ്‌ത്തപ്പെട്ട രക്തസാക്ഷി

ഇൻഡോർ: ദ്ധ്യപ്രദേശിലെ ഇൻഡോറിൽ കൊല്ലപ്പെട്ട സിസ്റ്റർ മരിയയെ വാഴ്‌ത്തപ്പെട്ട രക്ഷസാക്ഷിയായി പ്രഖ്യാപിച്ചു. ഭാരത സഭയിലെ തന്നെ വാഴ്‌ത്തപ്പെട്ട ആദ്യ രക്തസാക്ഷിയാണ് റാണി മരിയ. ഇൻഡോർ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വത്തിക്കാനിലെ പ്രീഫെക്ട് കർദ്ദിനാൾ ഡോ. ആഞ്ജലോ അമാത്തോ ലാറ്റിൻ ഭാഷയിൽ പ്രഖ്യാപനം വായിച്ചു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഇംഗ്ളീഷിലുള്ള മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. ഇനി മുതൽ എല്ലാ വർഷവും ഫെബ്രുവരി 25ന് സിസ്‌റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കും. സി.ബി.സി.ഐ പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, മുംബയ് ആർച്ച് ബിഷപ്പ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ജാംബിറ്റിസ്റ്റ ദിക്കാത്രോ, ഇൻഡോർ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റാണി മരിയയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിെ കേരളത്തിലെ ആഘോഷങ്ങൾ 11 ന് ഉച്ചയ്ക്ക് 2.30 ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കും. സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് ആർച്ച് ബിഷപ്പ് ഹൗസിൽ നിന്ന് കത്തീഡ്രലിലേയ്ക്ക് പ്രദക്ഷിണമായി കൊണ്ടുവന്നശേഷം ദിവ്യബലി അർപ്പിക്കും. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം, കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് തുടങ്ങിയവർ പങ്കെടുക്കും. സിസ്റ്ററുടെ ജന്മദേശമായ പെരുമ്പാവൂർ പുല്ലുവഴിലെ സെന്റ് ജോർജ് പള്ളിയിൽ 19 ന് വൈകിട്ട് മൂന്നിന് കൃതജ്ഞതാദിവ്യബലി അർപ്പിക്കും. കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more