1 GBP = 103.81

ക്‌നാനായ സമുദായത്തിന് അനുഗ്രഹീത നിമിഷങ്ങള്‍; സെന്റ്. മൈക്കിള്‍ ചാപ്പലിന്റെ വെഞ്ചെരിച്ചു….

ക്‌നാനായ സമുദായത്തിന് അനുഗ്രഹീത നിമിഷങ്ങള്‍; സെന്റ്. മൈക്കിള്‍ ചാപ്പലിന്റെ വെഞ്ചെരിച്ചു….

ബിര്‍മിങ്ഹാം: യുകെയിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ ഇന്നലെ ഭക്തിസാന്ദ്രമായ തിരുക്കര്‍മ്മങ്ങളോടെ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വെഞ്ചെരിച്ചു. ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. മാത്യു കുട്ടിയാങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പ്രഥമ ക്‌നാനായ ചാപ്പല്‍ ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് വെഞ്ചെരിച്ചത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യാശിര്‍വാദവും നടന്നു.

ചാപ്പല്‍ നിര്‍മ്മാണം ഏറ്റെടുത്ത സുനില്‍ ട്രിനിറ്റി ഇന്റീരിയലിന് മാര്‍ ജോസഫ് പണ്ടാരശ്ശേരി അനുമോദന ഫലകം നല്‍കി. ബിര്‍മിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിന്‍, സെക്രട്ടറി അഭിഷേക്, ട്രഷറര്‍ അഭിലാഷ്, യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more