1 GBP = 103.87

സൗത്ത് ലണ്ടൻ സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രുഷകൾക്കു തുടക്കമായി

സൗത്ത് ലണ്ടൻ സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രുഷകൾക്കു തുടക്കമായി

ബോബൻ സെബാസ്റ്റിയൻ

സൗത്ത് ലണ്ടൻ: സൗത്ത് ലണ്ടൻ സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രുഷകൾക്കു ഞായറാഴ്ച്ച നടത്തിയ ഓശാന പെരുന്നാളോടുകൂടി തുടക്കമായി. പെസഹാ, ദുഃഖവെള്ളി, ദുഃഖശനി, ഉയിർപ്പു ശുശ്രുഷകളോടെ, ഏപ്രിൽ പതിനാറാം തീയതി കഷ്ടാനുഭവ ആഴ്ച ശുശ്രുഷകൾക്ക് സമാപനമാകും.

യു.കെ.പാട്രിയാർക്കൽ വികാർ H.G.Dr. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ പ്രത്യേക നിർദേശപ്രകാരം നടത്തപ്പെടുന്ന ശുശ്രുഷകൾക്ക് വികാരി ഫാ.ഗീവർഗീസ് തണ്ടായത്ത് കാർമികത്വം വഹിക്കും.

കാലത്തിൻ്റെ പൂർണതയിൽ മാനവരാശിയുടെ രക്ഷക്ക് ത്യാഗനിധിയായി ആഗതനായ ദൈവപുത്രൻ്റെ പീഡാനുഭവ സ്മരണയിൽ പങ്കാളികളായി, ഉയിർപ്പു തിരുനാളിൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ വിശ്വസികളായ ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യസഹകരണങ്ങൾ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

കഷ്ടാനുഭവ ആഴ്ച ശുശ്രുഷകൾ:

14-April-2022 (THU) 9:00 AM പെസഹാ – വി. കുർബാന
15-April-2022 (FRI) 9:00 AM ദുഃഖവെള്ളി ശുശ്രഷകൾ
16-April-2022 (SAT) 9:00 AM ദുഃഖശനി – വി. കുർബാന
16-April-2022 (SAT) 6:00 PM ഉയിർപ്പ് ശുശ്രുഷ – വി.കുർബാന

വിലാസം:

St Peters Church, 183 Bishopsford Rd, Carshalton, Morden SM4 6BH

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:

Rev. Fr. Geevargis Thandayath (Vicar) – 07961785688
Benson Issac (Secretary) – 07778579526
Ervin Avirachan (Treasurer) – 07425696261

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more