1 GBP = 103.12

രാജ്ഞിയെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ; ഇന്ന് അഞ്ചുമണി വരെ എഡിൻബറോയിലെ സെന്റ് ഗൈൽസ് കത്തീഡ്രലിൽ

രാജ്ഞിയെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ; ഇന്ന് അഞ്ചുമണി വരെ എഡിൻബറോയിലെ സെന്റ് ഗൈൽസ് കത്തീഡ്രലിൽ

എഡിൻബറോ: എഡിൻബറോയിലെ സെന്റ് ഗൈൽസ് കത്തീഡ്രലിൽ രാജ്ഞിയെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകൾ രാത്രി മുഴുവൻ ക്യൂവിൽ നിന്നു. നിലയ്ക്കാത്ത ജനപ്രവാഹമാണ് ഇപ്പോഴും തുടരുന്നത്.

ലണ്ടനിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇന്ന് അഞ്ചു മണി വരെ രാജ്ഞിയുടെ മൃതദേഹം കത്തീഡ്രലിൽ തുടരും. അതിനുശേഷം ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കും തുടർന്ന് വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്കും കൊണ്ടുപോകും, ​​അവിടെ രാജ്ഞിക്ക് നാല് ദിവസമാണ് സ്റ്റേറ്റ് ബഹുമതികളോടെ ജനങ്ങൾ അന്തിമോപചാരമർപ്പിക്കുന്നത്.

ഇന്ന് രാവിലെ, ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും യുകെ പര്യടനത്തിന്റെ ഭാഗമായി വടക്കൻ അയർലണ്ടിലേക്ക് പോയി.
രാജാവ് സ്റ്റോമോണ്ടിന്റെ പാർട്ടി നേതാക്കളെ കാണുകയും നിയമസഭാ സ്പീക്കറിൽ നിന്ന് അനുശോചന സന്ദേശം സ്വീകരിക്കുകയും ചെയ്യും
വെസ്റ്റ്മിൻസ്റ്റർ ആബിയിൽ രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് തലേന്ന് ഞായറാഴ്ച പതിനെട്ടാം തിയതി രാത്രി 8 മണിക്ക് രാജ്യവ്യപകമായി ആദരസൂചകമായി ഒരു നിമിഷത്തെ നിശബ്ദത പാലിക്കും. പത്തൊൻപതാം തിയതി തിങ്കളാഴ്ച്ചയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more