1 GBP = 103.12

റെക്കോർഡ് വിജയവുമായി എസ്എസ്എൽസി പരീക്ഷാ ഫലം

റെക്കോർഡ് വിജയവുമായി എസ്എസ്എൽസി പരീക്ഷാ ഫലം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രെ പ്ര​തി​രോ​ധ​മൊ​രു​ക്കി​യ​​ കാ​ല​ത്ത്​​ പൂ​ർ​ത്തി​യാ​യ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്​ വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 98.82 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.

എ​സ്.​എ​സ്.​എ​ൽ.​സി​യു​ടെ ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന വി​ജ​യം പി​റ​ന്ന 2015ലെ 98.57 ​ശ​ത​മാ​ന​ത്തെ​യാ​ണ്​ ഇ​ത്ത​വ​ണ മ​റി​ക​ട​ന്ന​ത്.  മു​ൻ​വ​ർ​ഷ​ത്തെ (98.11) അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ  0.71 ശ​ത​മാ​നം​ വ​ർ​ധ​ന​യു​​ണ്ട്.  

പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ്​ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​ഗ​സ്​​റ്റ്​ ര​ണ്ടാം വാ​രം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സു​ക​ളി​ൽ എ​ത്തി​ക്കും. സേ​വ്​ എ ​ഇ​യ​ർ (സേ) ​പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 

  • മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി​യ​വ​രി​ലും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്​​കൂ​ളു​ക​ളി​ലും വ​ർ​ധ​ന 
  • പ​രീ​ക്ഷ​യെ​ഴു​തി​യ 422092 പേ​രി​ൽ 417101 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി 
  • പ്രൈ​വ​റ്റ്​ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 1770ൽ 1356 ​പേ​ർ വി​ജ​യി​ച്ചു 
  • ഗ​ൾ​ഫി​ൽ വി​ജ​യം 98.32 ശ​ത​മാ​നം. ഇ​വി​ടെ ഒ​മ്പ​ത്​ സ്​​കൂ​ളു​ക​ളി​ൽ 597 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​. 587 പേ​ർ വി​ജ​യി​ച്ചു 
  • ല​ക്ഷ​ദ്വീ​പി​ൽ 94.76 ശ​ത​മാ​നം വി​ജ​യം. ഒ​മ്പ​ത്​ സ്​​കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 592 പേ​രി​ൽ 561 പേ​ർക്ക്​ ജയം 
  • 41906 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി. 2019 ൽ ​ഇ​ത്​ 37334 ആ​യി​രു​ന്നു 
  • 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്​​കൂ​ളു​ക​ളു​ടെ എ​ണ്ണം 1837. 2019 ൽ​ 1703
  • നൂ​റു​ശ​ത​മാ​നം നേ​ടി​യ​തി​ൽ 637 ​ഗ​വ. സ്​​കൂ​ളു​ക​ളും (2019 ൽ 599) 796 ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളും (2019 ൽ 719) 404 അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളും (2019 ൽ 391)
  • 99.71 ​ശ​ത​മാ​നം വി​ജ​യം നേ​ടി​യ പ​ത്ത​നം​തി​ട്ട ജി​ല്ല​ മു​ന്നി​ൽ. പി​റ​കി​ൽ വ​യ​നാ​ട്​ ജി​ല്ല.​ 95.04 ശ​ത​മാ​നം 
  • എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ 6447 (2019 ൽ 5970) 
  • കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി വി​ജ​യി​പ്പി​ച്ച സ്​​കൂ​ൾ മ​ല​പ്പു​റം പി.​കെ.​എം.​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ
  • എ​സ്.​എ​സ്.​എ​ൽ.​സി ഹി​യ​റി​ങ്​ ഇം​പ​യേ​ർ​ഡ്​ വി​ഭാ​ഗ​ത്തി​ൽ നൂ​റു​ശ​ത​മാ​നം​ ജ​യം. എ​ഴു​തി​യ 261 പേ​രും വി​ജ​യി​ച്ചു
  • ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി​യി​ൽ 3091 പേ​ർ എ​ഴു​തി​യ​തി​ൽ 3063 പേ​ർക്ക്​ (99.13) ജയം

പരീക്ഷഫലം അറിയാൻ

https://results.kite.kerala.gov.in/
http://keralaresults.nic.in/
https://sslcexam.kerala.gov.in/
http://keralapareekshabhavan.in/
http://www.prd.kerala.gov.in/
http://www.sietkerala.gov.in/

മുകളിൽ കൊടുത്തിട്ടുള്ള വെബ് സൈറ്റുകളിലും കൈറ്റിന്‍റെ വെബ്‍സൈറ്റിലും പരീക്ഷാഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പി.ആർ.ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ഥികളുടെ ഫലത്തിന് പുറമെ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.

മാര്‍ച്ച് പത്തിനാണ് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൗണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more