തിരുവനന്തപുരം: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധമൊരുക്കിയ കാലത്ത് പൂർത്തിയായ എസ്.എസ്.എൽ.സി പരീക്ഷയിൽ സർവകാല റെക്കോഡ് വിജയം. പരീക്ഷയെഴുതിയവരിൽ 98.82 ശതമാനം വിദ്യാർഥികളും വിജയിച്ചു.
എസ്.എസ്.എൽ.സിയുടെ ചരിത്രത്തിലെ ഉയർന്ന വിജയം പിറന്ന 2015ലെ 98.57 ശതമാനത്തെയാണ് ഇത്തവണ മറികടന്നത്. മുൻവർഷത്തെ (98.11) അപേക്ഷിച്ച് ഇത്തവണ 0.71 ശതമാനം വർധനയുണ്ട്.
പൊതുവിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. സർട്ടിഫിക്കറ്റുകൾ ആഗസ്റ്റ് രണ്ടാം വാരം ജില്ലാ വിദ്യാഭ്യാസ ഒാഫിസുകളിൽ എത്തിക്കും. സേവ് എ ഇയർ (സേ) പരീക്ഷ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയവരിലും നൂറുശതമാനം വിജയം നേടിയ സ്കൂളുകളിലും വർധന പരീക്ഷയെഴുതിയ 422092 പേരിൽ 417101 പേർ ഉപരിപഠന യോഗ്യത നേടി പ്രൈവറ്റ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 1770ൽ 1356 പേർ വിജയിച്ചു ഗൾഫിൽ വിജയം 98.32 ശതമാനം. ഇവിടെ ഒമ്പത് സ്കൂളുകളിൽ 597 പേർ പരീക്ഷയെഴുതി. 587 പേർ വിജയിച്ചു ലക്ഷദ്വീപിൽ 94.76 ശതമാനം വിജയം. ഒമ്പത് സ്കൂളുകളിൽ പരീക്ഷയെഴുതിയ 592 പേരിൽ 561 പേർക്ക് ജയം 41906 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. 2019 ൽ ഇത് 37334 ആയിരുന്നു 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 1837. 2019 ൽ 1703 നൂറുശതമാനം നേടിയതിൽ 637 ഗവ. സ്കൂളുകളും (2019 ൽ 599) 796 എയ്ഡഡ് സ്കൂളുകളും (2019 ൽ 719) 404 അൺഎയ്ഡഡ് സ്കൂളുകളും (2019 ൽ 391) 99.71 ശതമാനം വിജയം നേടിയ പത്തനംതിട്ട ജില്ല മുന്നിൽ. പിറകിൽ വയനാട് ജില്ല. 95.04 ശതമാനം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾ കൂടുതൽ മലപ്പുറം ജില്ലയിൽ 6447 (2019 ൽ 5970) കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച സ്കൂൾ മലപ്പുറം പി.കെ.എം.എം ഹയർസെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ നൂറുശതമാനം ജയം. എഴുതിയ 261 പേരും വിജയിച്ചു ടി.എച്ച്.എസ്.എൽ.സിയിൽ 3091 പേർ എഴുതിയതിൽ 3063 പേർക്ക് (99.13) ജയം
പരീക്ഷഫലം അറിയാൻ
https://results.kite.kerala.gov.in/
http://keralaresults.nic.in/
https://sslcexam.kerala.gov.in/
http://keralapareekshabhavan.in/
http://www.prd.kerala.gov.in/
http://www.sietkerala.gov.in/
മുകളിൽ കൊടുത്തിട്ടുള്ള വെബ് സൈറ്റുകളിലും കൈറ്റിന്റെ വെബ്സൈറ്റിലും പരീക്ഷാഫലം ലഭിക്കും. സഫലം 2020 എന്ന മൊബൈല്‍ ആപ്പിലൂടെയും പി.ആർ.ഡി ആപ്പിലൂടെയും റിസല്‍ട്ട് ലഭിക്കും. വിദ്യാര്‍ഥികളുടെ ഫലത്തിന് പുറമെ സ്കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനവും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.
മാര്‍ച്ച് പത്തിനാണ് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചത്. കോവിഡും ലോക്ക്ഡൗണും മൂലം മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26 മുതല്‍ 30വരെയാണ് നടത്തിയത്.
click on malayalam character to switch languages