1 GBP = 104.05

ടൈ​റ്റാ​നി​ക്കി​ന് ദു​ര​ന്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ‘എ​സ്.​എ​സ്. മെ​സ​ബ’ ക​പ്പ​ലി​ന്റെ അ​വ​ശി​ഷ്ടം കണ്ടെത്തി

ടൈ​റ്റാ​നി​ക്കി​ന് ദു​ര​ന്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ‘എ​സ്.​എ​സ്. മെ​സ​ബ’ ക​പ്പ​ലി​ന്റെ അ​വ​ശി​ഷ്ടം കണ്ടെത്തി

ല​ണ്ട​ൻ: മു​ന്നി​ൽ ദു​ര​ന്തം മ​ഞ്ഞു​മ​ല​യാ​യി പ​തി​യി​രി​ക്കു​ന്നു​ണ്ടെ​ന്ന​റി​യാ​തെ മു​ന്നേ​റി​യ ആ​ർ.​എം.​എ​സ് ടൈ​റ്റാ​നി​ക്കി​ന് ദു​ര​ന്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ‘എ​സ്.​എ​സ്. മെ​സ​ബ’ ക​പ്പ​ലി​ന്റെ അ​വ​ശി​ഷ്ടം ഐ​റി​ഷ് ക​ട​ലി​ൽ കണ്ടെത്തി. 

1912 ഏ​പ്രി​ലി​ൽ അ​റ്റ്‌​ലാ​ന്റി​ക് സ​മു​ദ്രം ക​ട​ക്കു​ക​യാ​യി​രു​ന്ന എ​സ്.​എ​സ്. മെ​സ​ബ എ​ന്ന വ്യാ​പാ​ര​ക്ക​പ്പ​ൽ മു​ന്നി​ൽ മ​ഞ്ഞു​മ​ല​യു​ള്ള​താ​യി ടൈ​റ്റാ​നി​ക്കി​ലേ​ക്ക് വ​യ​ർ​ലെ​സ് സ​ന്ദേ​ശം അ​യ​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. മു​ങ്ങി​ല്ലെ​ന്ന് ക​രു​തി​യ ​ൈടറ്റാനിക് ക​പ്പ​ൽ ക​ന്നി​യാ​ത്ര​യി​ൽ 1912 ഏ​പ്രി​ൽ 14ന് ​രാ​ത്രി മ​ഞ്ഞു​മ​ല​യി​ൽ ചെ​ന്നി​ടി​ക്കു​ക​യും പി​റ്റേ​ന്ന് മു​ങ്ങു​ക​യു​മാ​യി​രു​ന്നു.

1918ലെ ​ഒ​ന്നാം ലോ​ക​യു​ദ്ധ​ത്തി​ൽ ടോ​ർ​പ്പി​ഡോ ആ​ക്ര​മ​ണ​ത്തി​ൽ മു​ങ്ങും​വ​രെ മെ​സ​ബ വ്യാ​പാ​ര​ക്ക​പ്പ​ലാ​യി തു​ട​ർ​ന്നു. അ​ത്യാ​ധു​നി​ക മ​ൾ​ട്ടി​ബീം സോ​ണാ​ർ ഉ​പ​യോ​ഗി​ച്ച് ബ്രി​ട്ട​നി​ലെ ബാം​ഗോ​ർ യൂ​നി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ക​രാ​ണ് മെ​സ​ബ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more