1 GBP = 103.91

ശ്രീലങ്കയിൽ മുൻ മന്ത്രിമാരേയും എംപിമാരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ശ്രീലങ്കയിൽ മുൻ മന്ത്രിമാരേയും എംപിമാരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ശ്രീലങ്കയിൽ മുൻ മന്ത്രിമാരേയും എംപിമാരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് അറ്റോർണി ജനറൽ. സമാധാന പരമായി സമരം ചെയ്ത ജനങ്ങളെ ആക്രമിച്ച സംഭവത്തിലാണ് നടപടി.

അതേസമയം, ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി കടുക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളോട് കൂടെ നിൽക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ. പെട്രോൾ ഒരു ദിവസത്തേക്കുള്ളത് മാത്രമേ സ്‌റ്റോക്കുള്ളൂ എന്നും ക്ഷാമം പരിഹരിക്കാനായില്ലെങ്കിൽ പവർകട്ട് ദിവസം 15 മണിക്കൂർ നേരമാക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പ്രധാനമന്ത്രി ആലോചിക്കുന്നത്.

മുൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് റെനിൽ വിക്രമസിംഗെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ബജറ്റിലെ കമ്മി ജിഡിപിയുടെ 13 ശതമാനത്തിലധികം വരുമെന്ന് റെനിൽ വിക്രമസിംഗെ ചൂണ്ടിക്കാട്ടി. ട്രഷറി ബില്ലുകൾ ഇഷ്യൂ ചെയ്യുന്നതിനുള്ള അംഗീകൃത പരിധി 3000 ബില്യണിൽ നിന്ന് 4000 ബില്യണായി ഉയർത്താനുള്ള നിർദ്ദേശം പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more