1 GBP = 103.12

ശ്രീലങ്ക: പ്ര​ക്ഷോഭകർക്ക് പിന്തുണ പ്ര​ഖ്യാ​പി​ച്ച് വിക്രമസിംഗെ 

ശ്രീലങ്ക: പ്ര​ക്ഷോഭകർക്ക് പിന്തുണ പ്ര​ഖ്യാ​പി​ച്ച് വിക്രമസിംഗെ 

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ റ​നി​ൽ വി​ക്ര​മ​സിം​ഗെ. ഗോ​ട​ബ​യ​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ ഒ​മ്പ​തു മു​ത​ലാ​ണ് പ്ര​ക്ഷോ​ഭ​ക​ർ തെ​രു​വി​ലി​റ​ങ്ങി​യ​ത്. പ്ര​തി​ഷേ​ധ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ പു​തി​യ ക​മ്മി​റ്റി​യെ നി​യ​മി​ച്ച​താ​യും വി​ക്ര​മ​സിം​ഗെ വ്യ​ക്ത​മാ​ക്കി.

മ​ഹി​ന്ദ രാ​ജ​പ​ക്സ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് ഗോ​ട​ബ​യ വി​ക്ര​മ​സിം​ഗെ​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ച​ത്. അ​തി​നി​ടെ മേ​യ് 18ന് ​എ​ൽ.​ടി.​ടി.​ഇ രാ​ജ്യ​ത്ത് ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന ഇ​ന്ത്യ​ൻ മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ ഇ​ന്റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ഹി​ന്ദു ദി​ന​പ​ത്ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. അതിനിടെ, ഇന്ത്യയിൽ 400,000 മെട്രിക് ടൺ ഡീസൽ എത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more