1 GBP = 103.12

സർക്കാർ രാജിവെക്കണം: ശ്രീലങ്കയിൽ തൊഴിലാളി സംഘടനകളുടെ സമരം 

സർക്കാർ രാജിവെക്കണം: ശ്രീലങ്കയിൽ തൊഴിലാളി സംഘടനകളുടെ സമരം 

കൊളംബോ: ശ്രീലങ്കൻ സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആയിരത്തോളം തൊഴിലാളി സംഘടനകൾ കൊളംബോയിൽ സമരം നടത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിന് ഉത്തരവാദികളായ രാജപക്സ സഹോദരങ്ങൾ അധികാരമൊഴിയണമെന്നാണ് പ്രധാന ആവശ്യം. സർക്കാർ, ആരോഗ്യം, തുറമുഖങ്ങൾ, വൈദ്യുതി,വിദ്യാഭ്യാസം, പോസ്റ്റൽ തുടങ്ങിയ വകുപ്പുകളിലെ വിവിധ തൊഴിലാളി സംഘടനകളും സമരത്തിൽ പങ്കാളികളായി. രാജപക്സ സഹോദരങ്ങൾ അധികാരത്തിൽ കടിച്ചുതൂങ്ങുകയാണെന്ന് അധ്യാപക തൊഴിലാളി സംഘടന വക്താവ് ജോസഫ് സ്റ്റാലിൻ ആരോപിച്ചു.

സർക്കാരിന് രാജിവെക്കാൻ ഒരാഴ്ചത്തെ സമയം നൽകുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. അതിനു ശേഷവും രാജിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തും. പ്ലാന്റേഷൻ തൊഴിലാളികളും ബാങ്ക് ജീവനക്കാരും സമരത്തിനെത്തി.അതിനു ശേഷം 20 ദിവസമായി ഗാലെ ഫെയ്സിൽ പ്രതിഷേധസമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more