1 GBP = 103.84
breaking news

പ്രധാനമന്ത്രിയുടെ വീട് നിന്ന് കത്തി; ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം  

പ്രധാനമന്ത്രിയുടെ വീട് നിന്ന് കത്തി; ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം  

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സംഘർഷത്തെ തുടർന്ന് രാജവ്യാപകമായി കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സർക്കാർ അനുകൂലികളും വിരുദ്ധരും ഏറ്റുമുട്ടിയതിനെ തുടർന്ന് പ്രതിഷേധക്കാർ രാജപക്സെ കുടുംബ വീടിന് തീവെച്ചു. നേരത്തെ ശ്രീലങ്കൻ എം.പി സനത് നിശാന്ത, മുൻ മന്ത്രി ജോൺസൺ ഫെർണാണ്ടോ എന്നിവരുടെ വീടുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും തീയിടുകയും ചെയ്തിരുന്നു.

തിങ്കഴാഴ്ച മഹീന്ദ രാജപക്‌സെയുടെ അനുയായികൾ സർക്കാർ വിരുദ്ധപ്രക്ഷോഭകരെ ആക്രമിച്ചതിനെത്തുടർന്ന് 130 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അതേ സമയം പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഭരണകക്ഷി എം.പി അമരകീർത്തി അതുകൊറാള മരിച്ചിരുന്നു. നിട്ടംബുവ എന്ന സ്ഥലത്തുവെച്ച് പ്രക്ഷോഭകർ അമരകീർത്തിയുടെ കാർ തടയുകയും വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്ക് ഓടിക്കയറിയ എം.പിയെ പിന്നീട് വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കടുത്ത ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്​സ തിങ്കളാഴ്ച രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ പ്രസിഡന്റ് അപലപിച്ചതിന് പിന്നാലെയാണ് മഹിന്ദയുടെ രാജി. പ്രധാനമന്ത്രിക്കു പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more