1 GBP = 103.84
breaking news

ശ്രീലങ്കയിലെ ഈസ്റ്റർ ആക്രമണം തടഞ്ഞില്ല: മുൻ പ്രസിഡന്റിന് 10 കോടി രൂപ പിഴ

ശ്രീലങ്കയിലെ ഈസ്റ്റർ ആക്രമണം തടഞ്ഞില്ല: മുൻ പ്രസിഡന്റിന് 10 കോടി രൂപ പിഴ

കൊളംബോ: 2019 ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നഷ്ടപരിഹാരമായി 10 കോടി ശ്രീലങ്കൻ രൂപ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്. 

മുൻ പൊലീസ് മേധാവി പുജിത് ജയസുന്ദരയും മുൻ ഇന്റലിജൻസ് മേധാവി നിലന്ത ജയവർധനെയും 7.5 കോടി രൂപ വീതവും മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ അഞ്ചുകോടിയും നഷ്ടപരിഹാരമായി നൽകണം. ഭീകരാക്രമണം സംബന്ധിച്ച് സൂചനകളുണ്ടായിട്ടും തടയുന്നതിൽ പരാജയപ്പെട്ടെന്നുകാണിച്ചാണ് നഷ്ടപരിഹാരം നൽകാൻ ഏഴംഗ ബെഞ്ച് ഉത്തരവിട്ടത്. 

ഹരജിക്കാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രതികൾ പരാജയപ്പെട്ടതായും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽനിന്ന് വിശദമായ രഹസ്യാന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ വീഴ്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. 

സ്വന്തം വരുമാനത്തിൽനിന്ന് നഷ്ടപരിഹാരം നൽകണമെന്നും ആറു മാസത്തിനകം ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ 12 പേരാണ് ഹരജി നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more