1 GBP = 103.84
breaking news

ശ്രീലങ്ക കൈയടക്കി സൈന്യം; കർഫ്യു ലംഘിച്ച് ആയിരങ്ങൾ തെരുവിൽ; മഹിന്ദ സുരക്ഷിതനെന്ന് അറിയിപ്പ്

ശ്രീലങ്ക കൈയടക്കി സൈന്യം; കർഫ്യു ലംഘിച്ച് ആയിരങ്ങൾ തെരുവിൽ; മഹിന്ദ സുരക്ഷിതനെന്ന് അറിയിപ്പ്

കൊ​ളം​ബോ: ത​ല​ങ്ങും​വി​ല​ങ്ങും പ​ട്ടാ​ളം റോ​ന്ത്ചു​റ്റു​ന്ന​തി​നി​ട​യി​ലും ശ്രീ​ല​ങ്ക​യി​ൽ പ്ര​ക്ഷോ​ഭം ശ​ക്തം. ക​ർ​ഫ്യൂ ലം​ഘി​ച്ച് ബു​ധ​നാ​ഴ്ച​യും ആ​യി​ര​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. ക​ര-​നാ​വി​ക-​വ്യോ​മ​സേ​ന വി​ഭാ​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ക്കി​ലും മൂ​ല​യി​ലും ക​ന​ത്ത പ​രി​ശോ​ധ​ന​യാ​ണ്. 

പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​രെ​യോ അ​ക്ര​മ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രേ​യോ ക​ണ്ടാ​ലു​ട​ൻ വെ​ടി​വെ​ക്കാ​ൻ സേ​നക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സ രാ​ജ്യം വി​ട്ടെ​ന്ന അ​ഭ്യൂ​ഹം ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ ത​ള്ളി. മ​ഹി​ന്ദ​യും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഹൈ​ക​മീ​ഷ​നും വ്യ​ക്ത​മാ​ക്കി.

ഭ​ര​ണാ​നു​കൂ​ലി​ക​ളും സ​മ​ര​ക്കാ​രും ഏ​റ്റു​മു​ട്ടി​യ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ളം​ബോ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ​നി​ന്ന് മ​ഹി​ന്ദ​യെ സൈ​ന്യം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം അ​ദ്ദേ​ഹം എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് ട്രി​ങ്കോ​മാ​ലി നാ​വി​ക താ​വ​ള​ത്തി​ൽ മ​ഹി​ന്ദ സു​ര​ക്ഷി​ത​നാ​യി ക​ഴി​യു​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജ​ന​റ​ൽ(​റി​ട്ട.)​ക​മാ​ൽ ഗു​ണ​ര​ത്നെ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. അതിനിടെ, പുതിയ പ്രധാനമന്ത്രിയും സർക്കാരും ഈയാഴ്ച തന്നെ ചുമതലയേൽക്കുമെന്ന് പ്രസിഡന്റ് ​ഗോടബയ രാജപക്സ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more