1 GBP = 103.89

സിബിഎസ്ഇ പത്താം ക്ലാസ് ഫലം: കൊച്ചി സ്വദേശിനിക്ക് 500 ല്‍ 499 മാര്‍ക്ക്

സിബിഎസ്ഇ പത്താം ക്ലാസ് ഫലം: കൊച്ചി സ്വദേശിനിക്ക് 500 ല്‍ 499 മാര്‍ക്ക്

ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു. കൊച്ചി സ്വദേശിനി ഉള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. 500 ല്‍ 499 മാര്‍ക്ക് നേടിയാണ് നാലുപേരും ഒന്നാം റാങ്ക് പങ്കിട്ടത്.

കൊച്ചി വെണ്ണല സ്വദേശിനി ജി ശ്രീലക്ഷ്മിയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയ മലയാളി. പ്രഖാല്‍ മിത്തല്‍, റിംസിന്‍ അഗര്‍വാള്‍, നന്ദിനി ഗാര്‍ഗ് എന്നിവരാണ് ഒന്നാം റാങ്കിന് ഉടമകളായ മറ്റ് മൂന്നുപേര്‍.

ദേശീയതലത്തില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരത്തിനാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more