1 GBP = 103.02
breaking news

ശ്രീദേവിയുടെ ആ മനോഹര സാരികൾ ലേലം ചെയ്യുന്നു

ശ്രീദേവിയുടെ ആ മനോഹര സാരികൾ ലേലം ചെയ്യുന്നു

ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലിഷ് വിംഗ്ലിഷിൽ നടി ശ്രീദേവി അണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു. സിനിമയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ലേലം. ലേലത്തുക പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് നൽകുക.

‘ഇത്രയും വർഷമായി ശശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിയുടെ സാരികൾ ഞാൻ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. ഈ സാരികളാണ് ലേലത്തിന് വയ്ക്കുന്നത്. പത്താം വാർഷികത്തോടനുബന്ധിച്ച് അന്ധേരിയിൽ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങും ഉണ്ടാകും’- സംവിധായിക ഗൗരി ഷിൻഡെ പറഞ്ഞു.

ചിത്രത്തിൽ ശ്രീദേവിയുടെ കഥാപാത്രം ധരിച്ചിരുന്ന മനോഹര സാരികൾ ഒരുക്കിയത് പ്രശസ്ത ഡിസൈനർ സബ്യസാച്ചി മുഖർജിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more