1 GBP = 104.17

ജീവിച്ചിരുന്നപ്പോൾ ശ്രീദേവി ഒരുപാട് ആഗ്രഹിച്ചിരുന്നത് ഇതിനായിരുന്നു, ഒടുവിൽ അത് സംഭവിച്ചു!

ജീവിച്ചിരുന്നപ്പോൾ ശ്രീദേവി ഒരുപാട് ആഗ്രഹിച്ചിരുന്നത് ഇതിനായിരുന്നു, ഒടുവിൽ അത് സംഭവിച്ചു!
ഇന്ത്യൻ സിനിമയുടെ സ്ത്രീത്വം വിളയാടുന്ന മുഖമാണ് ശ്രീദേവിയുടെത്. ജീവിച്ചിരുന്നപ്പോൾ ശ്രീദെവി ഏറ്റവും അധികം കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നത് ഭർത്താവ് ബോണിയെ ആദ്യ ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും തട്ടിയെടുത്തു എന്നായിരുന്നു. ബോണി ശ്രീദേവിയെ വിവാഹം ചെയ്തതോടെ അദ്ദേഹത്തിൽ നിന്നും മാനസികമായി അകന്നായിരുന്നു മക്കളായ അർജുനും അൻഷുലയും കഴിഞ്ഞിരുന്നത്.
 എന്നാൽ, ശ്രീദെവിയുടെ മരണം ഇവരെ വീണ്ടും കൂട്ടിച്ചേർത്തിരിക്കുകയാണ്. ഒരു കുടുംബമായി മാറിയപ്പോള്‍ ജാന്‍വിക്കും ഖുശിക്കും അന്‍ഷുലയ്ക്കും സഹോദരനായി മാറിയിരിക്കുകയാണ് അര്‍ജുന്‍. ബോളിവുഡിന്റെ സ്വന്തം കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്.
കപൂർ കുടുംബത്തിൽ വലിയ ആഘോഷമായിരുന്നു. സോനം കപൂറിന്റെ വിവാഹ സല്‍ക്കാര വേദിയില്‍ ബോണിയുടെ നാല് മക്കളും ഒരുമിച്ചായിരുന്നു എത്തിയത്. അച്ഛന്‍ ബോണി കപൂറിനൊപ്പം നിറചിരിയോടെ ഒന്നായി നില്‍ക്കുന്ന നാലു മക്കളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്‍.
കല്ല്യാണ ചിത്രങ്ങള്‍ക്കിടയിലെ ഏറ്റവും സുന്ദരമായ ചിത്രമാണിതെന്നാണ് ആരാധകരുടെ വാദം. ശ്രീദേവി ഏറ്റവും കാത്തിരുന്നതും ഈ ഒത്തുചേരലിനായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more