1 GBP = 103.81
breaking news

കോടതി വിലക്ക് നീക്കിയിട്ടും ബി സി സി ഐ കനിയുന്നില്ല: വിധിയില്‍ വ്യക്തത തേടി ശ്രീശാന്ത് കോടതിയില്‍; സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ എന്‍ ഓ സി നല്‍കണമെന്ന് ആവശ്യം

കോടതി വിലക്ക് നീക്കിയിട്ടും ബി സി സി ഐ കനിയുന്നില്ല: വിധിയില്‍ വ്യക്തത തേടി ശ്രീശാന്ത് കോടതിയില്‍; സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ എന്‍ ഓ സി നല്‍കണമെന്ന് ആവശ്യം

കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയ വിധിയില്‍ വ്യക്തത തേടി ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിലക്ക് നീക്കി വിധി വന്നിട്ടും ആഭ്യന്തര രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാന്‍ ബിസിസിഐ, എന്‍ഒസി നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീച്ചത്.

സ്‌കോര്‍ട്ടിഷ് ലീഗില്‍ കളിക്കാന്‍ ക്ഷണം ലഭിച്ച സാഹചര്യത്തിലാണ് എന്‍ഒസി വേണമെന്ന് ശ്രീശാന്തിന്റെ ആവശ്യം. സ്‌കോര്‍ട്ടിഷ് ലീഗ് അടുത്ത മാസം 9ന് അവസാനിക്കുമെന്ന് ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിലക്ക് നീക്കിയ വിധി വന്ന അടുത്ത ദിവസം തന്നെ എന്‍ഒസി നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ബിസിസിഐക്ക് കത്തു നില്‍കിയിരുന്നു.

വിലക്ക് നീക്കിയ വിധിയില്‍ എന്‍ഒസി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് ബിസിസിഐയുടെ വാദം. ഈ സാഹചര്യത്തിലാണ് വിധിയില്‍ വ്യക്തതത തേടി ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീശാന്തിന്റെ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more