1 GBP = 102.88
breaking news

“ശ്രീനാരായണ വേൾഡ് സെൻ്റർ” ലണ്ടനിൽ പ്രാവർത്തികമാകുന്നു…

“ശ്രീനാരായണ വേൾഡ് സെൻ്റർ” ലണ്ടനിൽ പ്രാവർത്തികമാകുന്നു…

ലണ്ടൻ:- ലോകമെങ്ങുമുള്ള എല്ലാ ശ്രീനാരായണീയർക്കും അഭിമാനിക്കാനും സന്തോഷിക്കാനുമുതകുന്ന വാർത്തയാണ് ലണ്ടനിൽ തുടക്കം കുറിക്കുന്നത്. ശ്രീനാരയണ വേൾഡ് സെൻറർ എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായി ലണ്ടനിലെ ഹീത്രൂ എയർപോർട്ടിന് അടുത്തായി 40.81 ഏക്കർ ഭൂമി വാങ്ങുന്നതിനായി അഡ്വാൻസ് നല്കി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. കൗൺസിലിൻ്റെ  പ്ലാനിംഗ് പെർമിഷനു വേണ്ടിയുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ശ്രീനാരായ ഗുരുമന്ദിരം, അതിനോടനുബന്ധിച്ച് വിശാലമായ ലൈബ്രററി, പബ്ലിക്കേഷൻ ഡിവിഷൻ, തുടർ പഠനങ്ങൾക്കുള്ള സ്ഥിര സംവിധാനം, ഗവേഷണം, യോഗ, ഡാൻസ്, മെഡിറ്റേഷൻ സെൻറർ, എന്നിവ പ്രവർത്തനസജ്ജമാക്കും.

യൂറോപ്പിലെ ആദ്യത്തെ എസ്എൻഡിപി ശാഖയായ യു കെ എസ്എൻഡിപി – 6170 യൂറോപ്പിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട് പോകുന്നത്. യുവതലമുറയ്ക്ക് വെളിച്ചമാകുവാൻ ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടുമെത്തിക്കുക എന്ന മഹത് ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാക്കുന്നത് എന്ന് എസ് എൻ ഡി പി യുകെ – 6170 സെക്രട്ടറി ശ്രീ. കുമാർ സുരേന്ദ്രൻ വ്യക്തമാക്കി.

എസ്എൻഡിപി യോഗത്തിൻ്റേയും, സ്വാമിമാരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും മറ്റും സഹകരണത്തോടെ യുകെയിലെ നിയമം അനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഗ്ലോബൽ ഹബ്ബ് ആയി പ്രവർത്തനങ്ങൾ സജ്ജമാക്കുമെന്ന് പ്രസിഡൻ്റ് ശ്രീ. വിഷ്ണു നടേശൻ വ്യക്തമാക്കി.

ലോകമെമ്പാടുമെന്നുമുള്ള ശ്രീനാരായണീയർ ഉൾപ്പെടുന്ന കമ്മിറ്റി ഇതിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നല്കിയിട്ടുണ്ട്. 

ശ്രീനാരായണ വേൾഡ് സെൻ്ററിൻ്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:-

കുമാർ സുരേന്ദ്രൻ (സെക്രട്ടറി) – 07979352084

വിഷ്ണു നടേശൻ (പ്രസിഡൻ്റ്) – 07723484438

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more