1 GBP = 104.24

ശ്രീ നാരായണ ധർമ്മ സംഘം യുകെയുടെ നാലാമത് വിഷു ആഘോഷം ഏപ്രിൽ മുപ്പതിന്  പാപ്‌വർത് വില്ലജ് ഹാളിൽ…

ശ്രീ നാരായണ ധർമ്മ സംഘം യുകെയുടെ നാലാമത് വിഷു ആഘോഷം ഏപ്രിൽ മുപ്പതിന്  പാപ്‌വർത് വില്ലജ് ഹാളിൽ…

“അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”യൂ കെ  മലയാളികളുടെയിടയിൽ  പ്രമുഖ സ്ഥാനം നേടിയ ശ്രീ നാരായണ ധർമ്മ സംഘം ഈ വർഷത്തെ വിഷു ആഘോഷം ഏപ്രിൽ മാസം മുപ്പതാം തീയതി ശനിയാഴ്‌ച 9 മണി മുതൽ 5 മണി വരെ  കേംബ്രിഡ്ജിലെ പാപ്‌വർത് വില്ലജ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ യു കെ യിലെ പ്രമുഖ ശ്രീനാരായണീയനും  ആനന്ദ് ടി വിയുടെ എം ഡി യുമായ ശ്രീ സദാനന്ദൻ ശ്രീകുമാർ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിക്കുന്നതാണ്. തുടർന്ന് യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന ശ്രീനാരായണീയ വിശ്വാസികളും  കുട്ടികളും ചേർന്നവതരിപ്പിക്കുന്ന വിവിധതരം കലാപരിപാടികളും ഉണ്ടായിരിക്കും. 
പ്രസ്തുത ആഘോഷങ്ങളുടെ ഭാഗമായി വിഷു കണിയും, വിഷു കൈനീട്ടവും, വിഷു സദ്യയും,  കുടുംബ സംഗമവും സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്. ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക:-
കിഷോർ: 07533868372 (കേംബ്രിഡ്ജ്)

സജീവ്: 07877902457 (സ്റ്റീവനേജ്)

സുരേഷ്: 07830906560 (നോർതാംപ്ടൺ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more