1 GBP =
breaking news

ശ്രീനാരായണ സമാധി ദിനാചരണം ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ടോണ്ടനില്‍ നടക്കും

ശ്രീനാരായണ സമാധി ദിനാചരണം ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ടോണ്ടനില്‍ നടക്കും

സുധാകരന്‍ പാലാ

ടോണ്ടന്‍ (സോമര്‍സെറ്റ്): ശ്രീനാരായണീയ ഗുരുദേവന്റെ 89 – മത് മഹാ സമാധി ദിനാചരണം 6170 എസ്എന്‍ഡിപി യുകെയുടെ പ്രഥമ യൂണിറ്റായ ചെമ്പഴന്തിയുടെ ആഭിമുഖ്യത്തില്‍ നാളെ വ്യാഴാഴ്ച ടോണ്ടനില്‍ വച്ച് നടക്കും. രാവിലെ 7 മണിക്ക് ദീപാര്‍പ്പണത്തോടെ ആചരണം ആരംഭിക്കും. കേരള സമയം 3.35ന് മഹാസമാധി സമയത്ത് ഉപവാസ പ്രാര്‍ത്ഥന പര്യവസാനിക്കും. തുടര്‍ന്ന് ഗുരുദേവ അനുസ്മരണ പ്രഭാഷണവും കഞ്ഞി വീഴ്ത്തലുമുണ്ടാകും. ശാഖാ യോഗത്തിന്റെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതാക്കള്‍ സമാധി ദിനാചരണത്തില്‍പങ്ക് കൊള്ളുമെന്ന് കണ്‍വീനര്‍ ശ്രീജാ രാജ്മോഹനനും ജോയിന്റ് കണ്‍വീനര്‍ സോജ് കെ. ജയപ്രകാശും അറിയിച്ചു.

വിലാസം:

Taunton, 7 Dowslanday, TA 13 XG

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more