1 GBP = 103.84
breaking news

ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികതയുടെ സന്ദേശം മാനവരാശിയിലേക്ക് പകർന്ന് നൽകുവാൻ ‘ശ്രീനാരായണ ധർമ്മ സംഘം ഇംഗ്ലണ്ട്’ യുകെയിൽ ഉത്‌ഘാടനം ചെയ്തു

ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികതയുടെ സന്ദേശം മാനവരാശിയിലേക്ക് പകർന്ന് നൽകുവാൻ ‘ശ്രീനാരായണ ധർമ്മ സംഘം ഇംഗ്ലണ്ട്’ യുകെയിൽ ഉത്‌ഘാടനം ചെയ്തു

ശ്രീനാരായണ വിശ്വാസികളുടെ ഉണർവ്വും ആശ്രയവുമായി രൂപം കൊണ്ട ‘ശ്രീനാരായണ ധർമ്മ സംഘം ഇംഗ്ലണ്ട്’ യുകെയുടെ ഔദ്യോഗികഉത്‌ഘാടനവും ലോഗോ പ്രകാശനവും നോർത്താംപ്ടണിൽ വച്ച് നടന്നു.

പ്രസിഡണ്ട് കിഷോർ രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സജീവ് ദിവാകരൻ രാജ്യത്തെ മുഴുവൻ ശ്രീനാരായണീയരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്തു. യുകെ പ്രവാസി സമൂഹത്തിലെ ഏറെ പ്രിയങ്കരനായ ആനന്ദ് ടിവി ചെയർമാൻ ശ്രീ ശ്രീകുമാർ സദാനന്ദൻ സംഘടനയുടെ ഔദ്യോഗിക ഉത്‌ഘാടനം നിർവ്വഹിച്ചു. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന വിശ്വ മാനവികതയുടെ സന്ദേശം മാനവരാശിയിലേക്ക് പകർന്ന് നൽകുവാൻ സംഘടനക്ക് കഴിയുമെന്നും, അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ശ്രീ പ്രമോദ് കുമരകത്തിന്റെയും ശ്രീ പ്രകാശ് വാസുവിന്റെയും നേതൃത്വത്തിൽ ഗുരു പ്രഭാഷണവും കുടുംബങ്ങൾക്കായുള്ള സർവ്വൈശ്വര്യ പ്രാർത്ഥനയും ചടങ്ങിനോടനുബന്ധിച്ച് നടന്നു. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠനും നമുക്കേവർക്കും പ്രിയങ്കരനുമായ ശ്രീ ഗുരുപ്രസാദ് സ്വാമികൾ ലോകമെങ്ങും ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കുവാൻ സംഘടനക്ക് കഴിയട്ടെയെന്ന് ആശംസിച്ചു.

ഉത്‌ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ശ്രീ സുരേഷ് വടക്കേക്കാട്ടിലിന്റെ നേതൃത്വത്തിൽ അന്നദാനവും ബിൻസി അനിലിന്റെ നേതൃത്വത്തിൽ കുടുംബ പ്രാർത്ഥനയും നടന്നു. ശ്രീനാരായണ ധർമ്മസംഘം കൺവീനർ ശ്രീ വിനീഷ് നാരായണൻ കൃതജ്ഞത രേഖപ്പെടുത്തി.

ശ്രീനാരായണ ധർമ്മ സംഘം ഔദ്യോഗിക ഭാരവാഹികൾ

പ്രസിഡന്റ്                              ശ്രീ കിഷോർ രാജ്
വൈസ് പ്രസിഡന്റ്            ശ്രീ പ്രകാശ് വാസു

സെക്രട്ടറി                                 ശ്രീ സജീവ് ദിവാകരൻ
ജോയിന്റ് സെക്രട്ടറി         ശ്രീ സുരേഷ് വട്ടക്കാട്ടിൽ

ട്രഷർ                                           ശ്രീ അനിൽ
കൺവീനർ                              ശ്രീ വിനീഷ് നാരായണൻ
ഡിവോഷണൽ ലീഡ്        ശ്രീ പ്രകാശ് വാസു

കമ്മിറ്റി അംഗം(വനിത)  ശ്രീമതി ബിൻസി അനിൽ
കമ്മിറ്റി അംഗം                     ശ്രീ ദീപു കെ ചന്ദ്ര

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more