1 GBP = 98.64
breaking news

നിങ്ങൾ ഭാഗ്യവാനാണെങ്കിൽ 5 പൗണ്ടിൻ്റെ ടിക്കറ്റെടുത്ത് ക്രിസ്തുമസ് പുതുവത്സര സമ്മാനമായി 170,000 പൗണ്ടിൻ്റെ വീടും മറ്റനവധി സമ്മാനങ്ങളും സ്വന്തമാക്കാൻ സുവർണാവസരം….

നിങ്ങൾ ഭാഗ്യവാനാണെങ്കിൽ 5 പൗണ്ടിൻ്റെ ടിക്കറ്റെടുത്ത് ക്രിസ്തുമസ് പുതുവത്സര സമ്മാനമായി 170,000 പൗണ്ടിൻ്റെ വീടും മറ്റനവധി സമ്മാനങ്ങളും സ്വന്തമാക്കാൻ സുവർണാവസരം….

സ്വന്തമായി ഒരു വീടെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന് ഭാഗ്യ നറുക്കെടുപ്പിലൂടെ വേദിയൊരുക്കി ചെസ്റ്റർഫീൽഡിൽ താമസമാക്കിയ മലയാളി കുടുംബം. നിങ്ങൾ ഭാഗ്യവാനെങ്കിൽ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി നിങ്ങൾക്കു ലഭിക്കുവാൻ പോകുന്നത് 1,70,000 പൗണ്ട് വിലമതിക്കുന്ന മൂന്നു കിടപ്പുമുറികളോടുകൂടിയ സെമിഡിറ്റാച്ചഡ് വീടാണ്. ടിക്കറ്റ് ഒന്നിന് വില 5 പൗണ്ട്. 

അഞ്ചു വർഷമായി ചെസ്റ്റർ ഫീൽഡ് ബോൾസോവറിലെ, ഹൗഫ്ടൺ റോഡിൽ താമസക്കാരനായ ആലപ്പുഴക്കാരൻ ശ്രീകാന്ത് ബാലചന്ദ്രനും ഭാര്യ സൂര്യയുമാണ് മനോഹരമായ ഈ ആശയത്തിനു പിന്നിൽ. ഇവരുടെ രണ്ടു വയസ്സുകാരി മകളുടെ നഴ്സറി പ്രവേശനത്തോടനുബന്ധിച്ച് സ്കൂളിനടുത്തുള്ള ഒരു വീട് സ്വന്തമാക്കുക എന്ന മാതാപിതാക്കളുടെ പുത്രീസ്നേഹ താല്പര്യമാണ് ഈ ചിന്തയുടെ പിന്നിലെ രഹസ്യം.

കഴിഞ്ഞ ജൂണിലാണ് ശ്രീകാന്ത് തൻ്റെ വീട് വില്പനയ്ക്കായി മാർക്കറ്റിൽ ഇടുന്നത്. ചിലർ താല്പര്യപ്പെട്ടു വന്നെങ്കിലും അപ്പോഴേയ്ക്കും ശക്തിപ്പെട്ടു വന്ന കൊറോണയുടെ പശ്ചാത്തലത്തിൽ വില്പന തടസ്സപ്പെട്ടു. ഈ അവസരത്തിലാണ് റാഫിൾ ടിക്കറ്റു വഴി വീട് വില്ക്കാനാകും എന്ന മനോഹര ആശയം ഈ ദമ്പതികളുടെ ശ്രദ്ധയിൽ വരുന്നത്.

‌ പോസ്റ്റ് ഓഫീസിൽ സീനിയർ മാനേജരായി ജോലി ചെയ്യുന്ന ശ്രീകാന്തിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ITv യിൽ കണ്ട ഒരു പ്രോഗ്രാമിൽ നിന്നാണ് ഇങ്ങനെ ഒരാശയം ലഭിച്ചത്. തീർച്ചയായും എന്തുകൊണ്ട് ഇങ്ങനെ ഒരു അവസരം തൻ്റെ വീടിനും ഒരുക്കി കൂടാ എന്ന ചിന്തയിൽ ഒരാൾക്ക് Mortgage കൂടാതെ ഒരു മൂന്നു ബെഡ്റും വീട് സ്വന്തമാക്കാനൊരവസരം എന്ന ചിന്തയിലേയ്ക്ക് ശ്രീകാന്തിനെ എത്തിച്ചു. 60,000 ടിക്കറ്റുകളാണ് വില്പനയ്ക്കുള്ളത്. അതായത് 60,000ൽ ഒരാൾക്ക് ഈ ഭാഗ്യ ഗൃഹം സ്വന്തമാക്കാം. 

ഇത് ഒരു semi – detached 3 Bed room വീടാണ്. Open plan living, gas central heating system , double glazing throughout . മനോഹരമായ ഈ വീട് അടുത്തിടയ്ക്കാണ് ആധുനികമായ സംവിധാനങ്ങളോടെ മോടിപിടിപ്പിച്ചിട്ടുള്ളത്.

തികച്ചും സുന്ദരമായ ചുറ്റുപാടിൽ നിന്നും , നല്ലവരായ അയൽക്കാരിൽ നിന്നും വിട പറയുന്നതിലെ സങ്കടം ശ്രീകാന്തിൻ്റെ വാക്കുകളിൽ പ്രകടമാണ്. പക്ഷേ മകളുടെ പഠനയാത്ര കൂടുതൽ ദുഷ്കരമാകാതിരിക്കാൻ ഈ തീരുമാനം കൂടിയേ കഴിയൂ. 
റാഫിൾ ജയിക്കുന്നവരെ കാത്ത് വീട്ടിൽ നിലവിലുള്ള സംവിധാനങ്ങളായ Bosch dish washer , American style fridge freezer, Eletric cooker , 55inch 4K sony Tv ,43 inch 4k Philips Tv , കൂടാതെ  15,000 പൗണ്ടിൻ്റെ പ്രത്യേക സമ്മാനവുമുണ്ട്.

60,000 ടിക്കറ്റുകളും വിറ്റുപോയാൽ 5,000  പൗണ്ട് ചെസ്റ്റർഫീൽഡിലെ ഭവന രഹിതർക്കുള്ള സന്നദ്ധ സംഘടനയ്ക്കായി നൽകുന്നതിനൊപ്പം, നറുക്കിട്ടെടുക്കുന്ന രണ്ടാമത്തെ ഭാഗ്യവാന് 10,000 പൗണ്ട് സമ്മാനമായും നൽകുന്നു.  ടിക്കറ്റ് 2020 ഡിസംബർ 25 ന് രാവിലെ 10 മണി വരെ ലഭ്യമാണ്. വില 5 പൗണ്ട്.

ടിക്കറ്റുകൾ വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more